malayalam basic

നാമം 

നാമം മൂന്നു തരം :

ദ്രവ്യ നാമം, ക്രിയാ നാമം, ഗുണ നാമം.
ദ്രവ്യ നാമം : ഒരു ദ്രവ്യത്തിൻറെ പേരിനെ കുറിക്കുന്നത്. ദ്രവ്യനാമത്തെ നാലായി തിരിച്ചിരിക്കുന്നു.

1) സംജ്ഞാ നാമം :

ഒരു ആളിന്റെയോ സ്ഥലത്തിൻറെയോ വസ്തുവിന്റെയോ പേരായ ശബ്ദത്തെ സംജ്ഞാ നാമം എന്ന് പറയുന്നു.
ഉദാ: അനൂപ്, പൊള്ളേത്തൈ, പുസ്തകം 

2) സാമാന്യ നാമം :

വ്യക്തികളുടെയോ വസ്തുക്കളുടെയോ സമൂഹത്തെ പൊതുവായി പറയുന്ന ശബ്ദത്തെ സാമാന്യ  നാമം എന്ന് പറയുന്നു.
ഉദാ: ജനങ്ങൾ, പട്ടണം, സഞ്ചി, യോഗി, കുന്നുകൾ 

3) മേയ നാമം :

ജാതിവ്യക്തിഭേദം കൽപ്പിക്കാൻ കഴിയാത്ത വസ്തുക്കളെ കുറിക്കുവാനുപയോഗിക്കുന്ന നാമം 
ഉദാ: അഗ്നി, മിന്നൽ, വൈദ്യുതി 

4) സർവ്വ നാമം :

നാമത്തിന് പകരം നിൽക്കുന്ന നാമതുല്യമായ പദം 
ഉദാ: അവൻ, അവൾ, അത് 

ഗുണ നാമം :

എന്തിന്റെയെങ്കിലും ഗുണത്തെ കാണിക്കുന്ന ശബ്ദം 
ഉദാ: തിളക്കം, മണം, ലാളിത്യം 

ക്രിയ നാമം :

ഏതെങ്കിലും ക്രിയയുടെ ഭാവത്തെ കുറിക്കുന്ന നാമം 
ഉദാ: നേട്ടം, ഊഹം, പാട്ട്

സന്ധി

പദങ്ങളെയും പ്രകൃതി പ്രത്യയങ്ങളെയും ചേർത്തെഴുതുമ്പോൾ വർണങ്ങൾക്ക് ഉണ്ടാകുന്ന മാറ്റത്തെ സന്ധി എന്നുപറയുന്നു.വർണങ്ങൾക്കുണ്ടാകുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിൽ സന്ധികളെ നാലായിതിരിക്കാം
ലോപസന്ധി
വർണങ്ങൾ ചേരുമ്പോൾ അവയിൽ ഒരു വർണം കുറയുന്നത് ലോപസന്ധി.ലോപം എന്നാൽ കുറവ് എന്നർഥം. 
തണുപ്പ്ഉണ്ട് = തണുപ്പുണ്ട് (സംവൃതോകാരം ലോപിച്ചു) ഇരുമ്പ്അഴി = ഇരുമ്പഴി (സംവൃതോകാരം ലോപിച്ചു) 
ഒരു  ഇടം = ഒരിടം (ഉകാരം ലോപിച്ചു) 
പച്ച  ഇല = പച്ചില (അകാരം ലോപിച്ചു) 
പണം  കിഴി = പണക്കിഴി (അനുസ്വാരം ലോപിച്ചു) 

Ans: ദിത്വസന്ധി

 

വർണങ്ങൾ ചേരുമ്പോൾ അവയിൽ ഒരു വർണം ഇരട്ടിക്കുന്നത് ദിത്വസന്ധി. ദിത്വം എന്നാൽ ഇരട്ട എന്നർഥം. 
പുക  കുഴൽ =പുകക്കുഴൽ (കകാരം ഇരട്ടിച്ചു) 
കാലി  തീറ്റ = കാലിത്തീറ്റ (തകാരം ഇരട്ടിച്ചു) 
പച്ച  ചക്ക = പച്ചച്ചക്ക (ചകാരം ഇരട്ടിച്ചു) 
മഞ്ഞ  പട്ട് = മഞ്ഞപ്പട്ട് (പകാരം ഇരട്ടിച്ചു) 
പെൺ  ആന = പെണ്ണാന (ണകാരം ഇരട്ടിച്ചു) 

Ans: ആഗമസന്ധി 

വർണങ്ങൾ ചേരുമ്പോൾ അവയ്ക്കിടയിൽ ഒരു വർണം പുതുതായി വരുന്നത് ആഗമസന്ധി. ആഗമം എന്നാൽ വരവ് എന്നർഥം. 
പൊടി  അരി = പൊടിയരി (യകാരം ആഗമിച്ചു) 
തിരു ഓണം = തിരുവോണം (വകാരം ആഗമിച്ചു) 
വഴി അമ്പലം = വഴിയമ്പലം (യകാരം ആഗമിച്ചു) 
മല  ചരക്ക്=മലഞ്ചരക്ക് (ഞകാരം ആഗമിച്ചു) 
കരിപുലി = കരിമ്പുലി (മകാരം ആഗമിച്ചു)
പുളി കുരു = പുളിങ്കുരു(ങകാരം ആഗമിച്ചു) 
മല പുഴ=മലമ്പുഴ (മകാരം ആഗമിച്ചു) 

Ans: ആദേശസന്ധി 

വർണങ്ങൾ ചേരുമ്പോൾ അവയിൽ ഒന്നുമാറി അതിന്റെ  സ്ഥാനത്ത് മറ്റൊന്നുവരുന്നത് ആദേശസന്ധി. ആദേശം എന്നാൽ സ്ഥാനംമാറൽ എന്നർഥം. 
വെൺ  നിലാവ്= വെണ്ണിലാവ് (നകാരം മാറി ണകാരം വന്നു)
വെൺ  ചാമരം = വെഞ്ചാമരം (ണകാരം മാറി ഞകാരം വന്നു)
ചെം കോട്ട= ചെങ്കോട്ട (അനുസ്വാരം മാറി ങകാരം വന്നു)
നിലം  അറ=നിലവറ (അനുസ്വാരം മാറി വകാരം വന്നു) കല്മതിൽ=കന്മതിൽ (ലകാരം മാറി നകാരം വന്നു)
ചെംതാമര = ചെന്താമര (അനുസ്വാരം  മാറി നകാരം വന്നു) 
നാലു സന്ധിയും ചുരുക്കത്തിൽ ഓർത്തുവെക്കാനുള്ള ഒരു പദ്യം 
സന്ധിപ്പിൽ പോവതാം ലോപം  ഒന്നതിൽ കൂടലാഗമം പകരം ചേർപ്പതാദേശം ദ്വിത്വം താൻ ഹല്ലിരട്ടിയും.
(ഹല്ല്- സ്വരം ചേരാത്ത ശുദ്ധവ്യഞ്ജനം)

Post a Comment

0 Comments