തണ്ണീർത്തട സംരക്ഷണം*

*തണ്ണീർത്തട സംരക്ഷണം*

1997 മുതല്‍ ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു. 1971 ഫെബ്രുവരി 2 ന് ഇറാനിലെ കാസ്പിയൻ കടൽത്തീരത്തുള്ള റാംസർ നഗരത്തിൽ വച്ച് ലോക തണ്ണീർത്തട ഉടമ്പടി ഒപ്പു വെക്കുകയുണ്ടായി.ചതുപ്പ് നിറഞ്ഞതോ, വെളള ക്കെട്ടു നിറഞ്ഞതോ ആയ ഭൂപ്രദേശമാണ് wetland എന്ന് വിളിക്കുന്ന തണ്ണീര്‍ തടങ്ങള്‍.പ്രകൃത്യാലുളളതോ മനുഷ്യ നിർമ്മി തമോ,സ്ഥിരമോ താൽക്കാലികമോ ആയി ജലമൊഴുകുന്നതോ കെട്ടിക്കിടക്കുന്നതോ ആയ, ശുദ്ധ ജലത്താലോ, കായൽ ജലത്താലോ, കടൽ വെളളത്താലോ നിറഞ്ഞതും വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്നതും ആറു മീറ്ററിൽ താഴെയെങ്കിലും ആഴമുളളതുമായ, ജല സസ്യങ്ങളോ, ജലത്തിൽ വളരുന്നതിനു രൂപപ്പെട്ട സസ്യങ്ങളോ വളരുന്നതുമായ ഭൂപ്രദേശങ്ങളെയാണ് തണ്ണീർത്തടങ്ങൾ എന്നു നിർവ്വചിച്ചി രിക്കുന്നത്.


റാംസർ ഉടമ്പടിയിലെ അംഗമായ ഇന്ത്യയില്‍ മൊത്തം 677,131 ഹെക്ടർ വിസ്തൃതിയിൽ 42(സോക്കർ തണ്ണീർത്തടം ,ലഡാക്ക് 42nd) തണ്ണീർത്തടങ്ങളെ റാംസർ സൈറ്റുകളായി പരിഗണി ച്ചിരുന്നു.ഇന്ത്യയിലെ തണ്ണീർ ത്തടങ്ങളുടെ സംരക്ഷണവും നിലനിൽപ്പും ഉറപ്പുവരുത്തു വാനുള്ള പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനാണ്.115 നീർത്തടങ്ങളെയാണ് ഇന്ത്യയിൽ ഇതു വരെ പരിപാലനത്തിനായി പരിഗണിച്ചിട്ടുള്ളത്.രാജ്യത്ത് ഭീക്ഷണി നേരിടുന്ന മറ്റു തണ്ണീർത്തടങ്ങളെ സംരക്ഷിക്കുവാനായി സംരക്ഷണവും-പരിപാലനവും എന്ന നിയമാവലിക്ക് 2010-ൽ വനം-പരിസ്ഥിതി മന്ത്രാലയം രൂപം കൊടുത്തിരുന്നു. 


കേരളത്തിലെ അംഗീകൃത തണ്ണീർത്തടങ്ങൾ അഷ്ടമുടി കായൽ, ശാസ്താംകോട്ട കായൽ, വേമ്പനാട്-കോൾ നിലങ്ങൾ എന്നിവയാണ്. കേരളത്തിൽ ആകെ 34 കായലുകൾ ഉണ്ട്. 27 എണ്ണം കടലുമായി ബന്ധപ്പെട്ട കിടക്കുന്നവയാണ്. ഏറ്റവും വലിയ കായൽ വേമ്പനാട്ടുകായലാണ്.(205 സ്ക്വയർ കിലോ മീറ്റർ)ഇന്ത്യയിലെ ഏറ്റവും വലുതും നീളമുള്ളതുമായ തണ്ണീർ ത്തടമാണ് വേമ്പനാട്ടു കായൽ1.61 ലക്ഷം ഹെക്ടറിലായി 4354 തണ്ണീര്‍ തടങ്ങള്‍.700 ചതുരശ്ര കി.മീറ്ററിൽ  ഉണ്ടായിരുന്ന കണ്ടല്‍ കാടിന്‍റെ വിസ്തൃതി 9 ചതുരശ്ര കി.മീറ്ററില്‍ എത്തി.


കേരളത്തിലെ തണ്ണീര്‍ത്ത ടങ്ങളുടെ സമഗ്ര സംരക്ഷണ, പരിപാലന പ്രവര്‍ത്തന ങ്ങള്‍ക്കായുള്ള സ്വയം ഭരണ സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി 2015 ല്‍ നിലവില്‍ വന്നു.2010 ലെ തണ്ണീര്‍ത്തട (സംരക്ഷണവും പരിപാലനവും) ചട്ടം പ്രകാരമാണ് കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി രൂപീകൃതമായത്. സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ട പദ്ധതി രൂപീകരണം, സമഗ്ര വികസന സംരക്ഷണ പദ്ധതി നടപ്പാക്കല്‍,ഗവേഷണം, അവബോധ പരിപാടികള്‍, വിഭവ സമാഹരണം എന്നിവയാണ് സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയുടെ പ്രധാന കര്‍മ്മങ്ങള്‍.


നെല്‍വയല്‍-നീര്‍ത്തടങ്ങള്‍ സംരക്ഷിക്കുവാനുള്ള രാജ്യത്തെ ആദ്യത്തെ സമഗ്ര നിയമം 2008 ല്‍ സംസ്ഥാനത്ത് ഉണ്ടായി എങ്കിലും ആ നിയമത്തെ ലഘൂകരിക്കുവാന്‍ 10 വര്‍ഷത്തിനു ശേഷം ഇടതു സര്‍ക്കാര്‍ മുന്നോട്ട് വന്നു. നെല്‍പാടങ്ങള്‍ നികത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ആശാവഹമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല.നിയമം ഉണ്ടായിട്ടും കഴിഞ്ഞ നാളുകളില്‍ കാല്‍ ലക്ഷം ഹെക്ടര്‍ വെച്ച് പാടങ്ങള്‍ നികന്നു.കായലുകളുടെ വിസ്തൃതി 70% കുറഞ്ഞിട്ടും അതിനെ പുനസ്ഥാപിക്കുവാന്‍ കേരളം പരാജയപെടുന്നു.മരട് മാതൃകയില്‍ വിവിധ ജില്ലകളില്‍ പൊളിച്ചു നീക്കുവാനുള്ള 12000 കെട്ടിടങ്ങള്‍ ഇപ്പോഴും തകര്‍ക്കുവാന്‍ സര്‍ക്കാര്‍ മടിച്ചു നില്‍ക്കുന്നു.


ഓരോ ഏക്കര്‍ നെല്‍പ്പാടങ്ങളും 1200 ഘന അടി വെള്ളം സംഭരിക്കുവാന്‍ ശേഷിയുണ്ട്.ഓരോ ഹെക്ടര്‍ തണ്ണീര്‍ തടവും പ്രതി വര്‍ഷം ഒരു കോടി രൂപക്ക് മുകളില്‍ നാടിനു സേവനം നല്‍കുന്നുണ്ട്.കേരളത്തിനു നഷ്ടപെട്ട 7 ലക്ഷം ഹെക്ടര്‍ നെല്‍പാടങ്ങള്‍,690 ച.കി.മീറ്റര്‍ കണ്ടല്‍ കാടുകള്‍വെട്ടി മാറ്റി. നഷ്ടപെട്ട കാടുകള്‍ 9 ലക്ഷം ഹെക്ടര്‍ വരും. തണ്ണീര്‍ തടങ്ങളുടെ സംരക്ഷണ ത്തിനായുള്ള ഒരു ദിനം കൂടി കടന്നു പോകുമ്പോള്‍ കേരളം വലിയ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുകയാണ്. 



Post a Comment

0 Comments