മാർഗ്ഗ നിർദ്ദേശക തത്ത്വങ്ങൾ

മാർഗ്ഗ നിർദ്ദേശക തത്ത്വങ്ങൾ 

🌼  നിർമ്മാണത്തിലും നിർവഹണത്തിലും രാഷ്ട്രം പിന്തുടരേണ്ട ചില അടിസ്ഥാന ലക്ഷ്യങ്ങളാണ് നിർദ്ദേശക തത്ത്വങ്ങൾ.

🌼  മാർഗ്ഗ
നിർദ്ദേശകതത്വങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭാഗം :  ഭാഗം IV

🌼 മാർഗ്ഗ
നിർദ്ദേശകതത്വങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം:
Article 36 മുതൽ 51 വരെ.

 🌼 ഇന്ത്യയെ ക്ഷേമരാഷ്ട്രമാക്കി മാറ്റുക എന്നതാണ് മാർഗ്ഗനിർദ്ദേശകതത്വങ്ങൾ കൊണ്ട് അർത്ഥമാക്കുന്നത്.
 (എല്ലാ ജനങ്ങളുടെയും ക്ഷേമം ലക്ഷ്യമാക്കി നയങ്ങൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന രാഷ്ട്രമാണ് ക്ഷേമരാഷ്ട്രം.)

🌼  ഗാന്ധിജിയുടെ ക്ഷേമ രാഷ്ട്ര സങ്കൽപ്പങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഭരണഘടന ഭാഗമാണ് മാർഗനിർദ്ദേശകതത്വ ങ്ങൾ.

 🌼 ക്ഷേമരാഷ്ട്രം ലക്ഷ്യമിട്ട് രാജ്യം ജനങ്ങൾക്ക് ഉറപ്പ് നൽകുന്ന ലക്ഷ്യങ്ങൾ :

• ജനങ്ങളുടെ സംരക്ഷണവും സേവനവും

• പൊതുവിഭവങ്ങളുടെ വിതരണം

• വിദ്യാഭ്യാസം  

• പൊതുജനാരോഗ്യം.

🌼 നിർദ്ദേശക തത്വങ്ങൾ ഇന്ത്യൻ ഭരണഘടന കടംകൊണ്ടത് : 
 അയർലൻഡിൽ നിന്ന് 

🌼 നിർദ്ദേശക തത്വങ്ങൾ 
ഭരണഘടനയിൽ ഉൾപ്പെടു♥️ത്തിയ ആദ്യ രാജ്യം :
 സ്പെയിൻ

🌼 നിർദ്ദേശക തത്വങ്ങളെയും മൗലിക അവകാശങ്ങളെയും  ഭരണഘടന യുടെ മനസാക്ഷി എന്ന് വിശേഷിപ്പിച്ചത്  : ഗ്രാൻവില്ലെ ഓസ്റ്റിൻ 

🌼 മാർഗ്ഗനിർദ്ദേശക തത്വങ്ങൾ 20എണ്ണം ആണുള്ളത്. 


🌼 സപ്രു കമ്മിറ്റി  റിപ്പോർട്ട്‌ പ്രകാരമാണ് മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായത്.

🌼 നിർദ്ദേശകതത്വങ്ങൾ നടപ്പിലാക്കാൻ ഒരു പൗരന് കോടതിയെ സമീപിക്കാൻ കഴിയില്ല.

🔹ആർട്ടിക്കിൾ 37 : മാർഗ്ഗ നിർദേശകതത്വങ്ങളിൽ ന്യായവാദത്തിനു അർഹമല്ല (non-justiciable)( കോടതിയിലൂടെ നടപ്പാക്കാൻ സാധ്യമല്ല) എന്ന് അനുശാസിക്കുന്നു.

🌼 നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഗാന്ധിജിയുടെ ആശയങ്ങൾ:

👉 ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം.

👉 കുടിൽ വ്യവസായം പ്രോത്സാഹിപ്പിക്കൽ.

👉 ലഹരി വസ്തുക്കളുടെ നിരോധനം 

🌼 ഗാന്ധിയൻ,  സോഷ്യലിസ്റ്റ്, ലിബറൽ എന്നിങ്ങനെ നിർദ്ദേശകതത്വങ്ങളെ തരം തിരിച്ചിരിക്കുന്നു.

🔅 ഗാന്ധിയൻ : article 40, 43, 43B, 46, 47, 48

🔅 സോഷ്യലിസ്റ്റ് : article 38, 39, 39A, 41, 42, 43, 43A, 47

🔅ലിബറൽ - ഇന്റലക്ച്വൽ : article 44, 45, 48, 48A, 49, 50, 51

❤️
♦️ഗാന്ധിയൻ തത്ത്വങ്ങൾ ♦️

🎈 ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം. ( article 40)

🎈 കുടിൽ വ്യവസായങ്ങളുടെ വികസനം.  ( article 43)

🎈 മദ്യനിരോധനം.  ( article 47)

🎈 ആധുനികരീതിയിലുള്ള കൃഷിയും മൃഗസംരക്ഷണവും. ( article 48)

🎈 ദുർബല വിഭാഗങ്ങളുടെ,  വിശേഷിച്ച് പട്ടികജാതി പട്ടികവർഗ്ഗങ്ങളുടെ താല്പര്യ സംരക്ഷണം.  ( article 46)

🔹  ആർട്ടിക്കിൾ 40: ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.

🔹  ആർട്ടിക്കിൾ 43: തൊഴിലാളികൾക്ക് ജീവിക്കാൻ ആവശ്യമായ കൂലി ഉറപ്പുവരുത്തണമെന്ന് അനുശാസിക്കുന്നു.

🔹  ആർട്ടിക്കിൾ 43 B: സഹകരണ സംഘങ്ങൾ രൂപീകരിക്കൽ,  നടത്തിപ്പ്, പ്രമോഷൻ തുടങ്ങിയവയെ കുറിച്ച് പ്രതിപാദിക്കുന്നു.

🔹  ആർട്ടിക്കിൾ 46: പട്ടികജാതികളുടെ പട്ടിക ഗോത്രവർഗ്ഗങ്ങളുടെയും മറ്റ് ദുർബല വിഭാഗങ്ങളുടെയും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താല്പര്യങ്ങൾ സംരക്ഷിക്കണമെന്ന് അനുശാസിക്കുന്നു.

🔹  ആർട്ടിക്കിൾ 47: മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്നു പൊതുജനങ്ങളുടെ ആരോഗ്യകാര്യങ്ങളിലുള്ള പുരോഗതി,  പോഷക നിലവാരം ജീവിതനിലവാരം എന്നിവ മെച്ചപ്പെടുത്തുക.

👉 സംസ്ഥാന രൂപീകരണം മുതൽക്കേ സമ്പൂർണ്ണ മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനം -  ഗുജറാത്ത്

🔹  ആർട്ടിക്കിൾ 48: ഗോവധ നിരോധനം, കൃഷി, മൃഗസംരക്ഷണം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്നു.

👉  ഗോവധ നിരോധന നിയമം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം -  ഗുജറാത്ത്.

♦️സോഷ്യലിസ്റ്റ് തത്ത്വങ്ങൾ ♦️

🎈 നീതിപൂർവ്വമായ സാമൂഹിക ക്രമം. 

🎈ഉപജീവനത്തിനുള്ള അവകാശം.  

🎈 തുല്യ ജോലിക്ക് തുല്യവേതനം. 

🎈അസമത്വം ഒഴിവാക്കുക. 

🎈  വിഭവങ്ങളുടെ ന്യായമായ വിതരണം. 

🎈 ചൂഷണത്തിൽ നിന്നുള്ള മോചനം.  

🎈 നീതിപൂർവ്വവും മാനുഷികവുമായ തൊഴിൽ സാഹചര്യങ്ങൾ. 

🎈 സമ്പത്തും മൂലധനവും സ്വകാര്യ വ്യക്തികളുടെ കൈയിൽ  കുമിഞ്ഞു കൂടുന്നത് തടയൽ. 

🔹 Article 38:  ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന ഒരു സാമൂഹികക്രമം രൂപപ്പെടുത്തുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ. 

🔹Article 39 ( d): സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ ജോലിക്ക് തുല്യ വേതനം നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടന അനുച്ഛേദം.


🔹Article 39 A : തുല്യനീതിയും പാവപ്പെട്ടവർക്ക് സൗജന്യ നിയമസഹായവും നൽകണമെന്ന് അനുശാസിക്കുന്ന അനുച്ഛേദം.

🔹Article 41: ജോലി ചെയ്യുന്നതിനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.

🔹Article 42: നീതിപൂർവ്വവും മാനുഷികവുമായ തൊഴിൽ സാഹചര്യവും പ്രസവാനുകൂല്യങ്ങളും ഉറപ്പുവരുത്തുന്ന ഭരണഘടനാ വകുപ്പ്.

🔹Article 43: തൊഴിലാളികളുടെ ജീവിതവരുമാനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം.

Post a Comment

0 Comments