താപം Heat)

*താപം (Heat)*

1). ഒരു പദാർത്ഥത്തിന്റെ എല്ലാ തന്മാതകളുടെയും ആകെ ഗതികോർജ്ജത്തിന്റെ അളവ് ?
താപം

2). താപം ഒരു ഊർജ്ജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
ജയിംസ് പ്രസ്കോട്ട് ജൂൾ

3). താപത്തെക്കുറിച്ചുള്ള പഠനമാണ് ?
തെർമോഡൈനാമിക്സ്

4). താപം അളക്കുന്ന യൂണിറ്റുകൾ ?
ജൂൾ, കലോറി
● 1 കലോറി = 4.2 ജൂൾ

5). 1 ഗ്രാം ജലത്തിന്റെ ഊഷ്മാവ് 1°C ഉയർത്താനാവശ്യമായ താപത്തിന്റെ അളവ് ?
1 കലോറി

6). ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവാണ് ?
ഊഷ്മാവ് (താപനില)

7). ഒരു വസ്തുവിന്റെ താപനിലയെ സൂചിപ്പിക്കുന്ന അളവ് ?
ഊഷ്മാവ്

8). അത്യധികം താഴ്ന്ന ഊഷ്മാവിനെക്കുറിച്ചുള്ള പഠനം ?
ക്രയോജനിക്സ്

9). ഒരു പദാർത്ഥത്തിന്റെ ഊഷ്മാവ് കൃത്യമായി അളക്കാനുപയോഗിക്കുന്ന ഉപകരണം ?
തെർമോമീറ്റർ

10). തെർമോമീറ്ററിൽ ദ്രവകമായി ഉപയോഗിക്കുന്നത് ?
മെർക്കുറി

Post a Comment

0 Comments