National_ technology_Day | May 11| നാഷ്ണല്‍ ടെക്നോളജി ഡേ

നാഷ്ണല്‍ ടെക്നോളജി ഡേ
#national_ technology_Day
ഇന്ത്യയുടെ ടെക്‌നോളജി മേഖലയിലെ



 കണ്ടെത്തലുകളിൽ സുപ്രധാനമായ സ്ഥാനമാണ് ടെക്‌നോളജി ദിവസത്തിനുള്ളത്. 1998ല്‍ ഇന്ത്യ പൊഖ്റാന്‍ 2 അഥവാ ഓപ്പറേഷൻ ശക്തി എന്നപേരില്‍ നടത്തിയ ആണവപരീക്ഷണം വിജയം കണ്ടു. ഇന്ത്യൻ സൈന്യം നടത്തിയ അഞ്ച് ന്യൂക്ലിയർ ബോംബ് പരീക്ഷണ സ്ഫോടനങ്ങളുടെ പരമ്പരയായിരുന്നു പോഖ്‌റാൻ ആണവപരീക്ഷണം. മേയ് 11,13 തീയതികളിലായിരുന്നു ഈ പരീക്ഷണം നടത്തിയത്. ആദ്യത്തേത് ഫ്യൂഷൻ ബോംബും ബാക്കി നാലെണ്ണം ഫിഷൻ ബോംബും ആയിരുന്നു.അന്തരിച്ച എയ്‌റോസ്‌പേസ് എഞ്ചിനീയറും ഇന്ത്യൻ പ്രസിഡന്റുമായ ഡോ. എ പി ജെ അബ്ദുൾ കലാം ആണ് ഈ ടെസ്റ്റിന് നേതൃത്വം നൽകിയത്. അന്നത്തെ വിജയത്തിന്‍റെ ഓർമ്മയ്ക്കായാണ് മുൻ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന അടൽ ബിഹാരി വാജ്പേയി മെയ് 11 നാഷ്ണല്‍ ടെക്നോളജി ഡേ ആയി പ്രഖ്യാപിച്ചത്. പിന്നീട് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഇന്ത്യയെ ആണവ രാജ്യമായി പ്രഖ്യാപിച്ചു. ഇതോടെ ന്യൂക്ലിയർ ക്ലബ്ബിൽ ചേരുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ മാറി.

ഇന്ത്യയുടെ സാങ്കേതിക കണ്ടുപിടിത്തങ്ങളുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് മെയ് 11. അതുകൊണ്ടുതന്നെ ശാസ്ത്ര സാങ്കേതിക മേഖലയിലെ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയർമാരുടെയും സുപ്രധാന സംഭാവനയായി കണക്കാക്കപ്പെട്ടിരുന്ന പ്രധാന നേട്ടങ്ങൾ ആണ് നാഷ്ണല്‍ ടെക്നോളജി ദിനത്തിൽ ആഘോഷിക്കുന്നത്. എല്ലാ വർഷവും ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഇതിനായി ഒരു തീം തയ്യാറാക്കാറുണ്ട്. ഈ വർഷം തദ്ദേശീയമായ ടെക്‌നോളജികളെ വാണിജ്യവൽക്കരിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് 'Commercialising Indigenous Technologies: Journey from Benchside to Business Programme' എന്ന ലക്ഷ്യത്തിനാണ് ഇന്ത്യ ഊന്നൽ നൽകുന്നത്. ഈ ദിവസം ഗവേഷണത്തിന് കൂടുതൽ മികവ് പുലർത്തുന്നതിനായി ജനങ്ങളുടെ സംഭാവനയ്ക്ക് ഇന്ത്യൻ പ്രസിഡന്റ് അവാർഡ് നൽകാറുണ്ട്.

Post a Comment

0 Comments