വേലിയേറ്റവും വേലിയിറക്കവു
1 ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ സമുദ്രനിരപ്പിൽ ഉണ്ടാകുന്ന ഉയർച്ചയും താഴ്ചയും അറിയപ്പെടുന്നത്❓
✔വേലിയിറക്കവും വേലിയേറ്റവും
2 വേലിയേറ്റം വേലിയിറക്കം ഇതിനു പ്രധാന കാരണം❓
✔ഭൂമിയുടെ മേൽ ചന്ദ്രനും സൂര്യനും ചെലുത്തുന്ന ആകർഷണവും ഭൂമി ഭ്രമണ ഫലമായി ഉണ്ടാകുന്ന അപകേന്ദ്രബലം
( fictitious" force)
3 സമുദ്രത്തിൻറെ ഏത് ഭാഗത്താണ് വേലിയേറ്റം ഉണ്ടാകുന്നത്❓
✔ചന്ദ്രനെ അഭിമുഖീകരിക്കുന്ന സമുദ്രഭാഗം
(വേലികൾക്ക് ചന്ദ്രൻറെ ആകർഷണബലം മാത്രമല്ല കാരണം സൂര്യൻ ഭൂമിയിൽ ചെലുത്തുന്ന ആകർഷണ ബലവും കാരണമാകുന്നു)
(സൂര്യനെ അപേക്ഷിച്ച് ചന്ദ്രൻറെ വലിപ്പം കുറയുന്നു എങ്കിൽ ഭൂമിയുടെ ഏറ്റവും അടുത്തുനിൽക്കുന്ന അതിനാൽ ചന്ദ്രൻറെ ആകർഷണബലം സൂര്യനെ അപേക്ഷിച്ചു് വളരെ ശക്തമായിരിക്കും)
4 സാധാരണ ദിവസങ്ങളിൽ എത്ര പ്രാവശ്യമാണ് വേലിയേറ്റവും വേലിയിറക്കവും സംഭവിക്കുന്നത്❓
✔രണ്ടുപ്രാവശ്യം
5 ലോകത്തിലെ ഏറ്റവും ഉയർന്ന വേലിയേറ്റം അനുഭവപ്പെടുന്ന ഉൾക്കടൽ❓
✔കാനഡയിലെ ഫണ്ടി ഉൾക്കടൽ
6 എന്താണ് വേലിയേറ്റം❓
✔സമുദ്രജല വിതാനത്തിന്റെ ഉയർച്ചയെ വേലിയേറ്റം (.High Tide )
എന്നു പറയുന്നു
7 വേലിയേറ്റത്തിന് കാരണം❓
✔ചന്ദ്രൻറെ അഭിമുഖമായ ഭൂമിയുടെ ഭാഗത്തെ ജലനിരപ്പ് ഉയരുന്നു ഇതിനു കാരണം ചന്ദ്രൻ ഭൂമിയിൽ ചെലുത്തുന്ന ആകർഷണബലം ആണ്
8 വേലിയേറ്റം ഏറ്റവും ശക്തമായി അനുഭവപ്പെടുന്ന ദിവസങ്ങൾ❓
✔പൗർണമി/വെളുത്തവാവ് or അമാവാസി/കറുത്തവാവ്
9 പൗർണമിയും അമാവാസി ദിവസങ്ങളിൽ വേലിയേറ്റത്തെ അറിയപ്പെടുന്നത്❓
✔വാവുവേലി
(Spring Tide )
10 രണ്ടു വേലിയേറ്റങ്ങൾക്കിടയിലെ ഉള്ള സമയ വ്യത്യാസം❓
✔12 മണിക്കൂർ 25 മിനിറ്റ്
11 ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖം❓
✔കണ്ടല തുറമുഖം/ദീൻദയാൽ പോർട്ട്
12 കണ്ടല തുറമുഖം/ദീൻദയാൽ പോർട്ട് സ്ഥിതിചെയ്യുന്നത്❓
✔ഗുജറാത്ത്
13 എന്താണ് വേലിയിറക്കം❓
✔സമുദ്രജല വിതാനം താഴുന്നതിന് വേലിയിറക്കം എന്ന് പറയുന്നു
14 വേലിയേറ്റത്തിന് പ്രത്യേകത❓
✔വേലി ഇറക്കത്തിന് വിധേയമാകുന്ന സ്ഥലങ്ങൾ 90 ഡിഗ്രി അകലെയുള്ള പ്രദേശങ്ങളിൽ ജലം വേലിയേറ്റ പ്രദേശങ്ങളിലേക്ക് ഒഴുകിപ്പോകുന്ന താണ്
ഇവിടുത്തെ ജലനിരപ്പ് താഴ്ന്നു
15 കണ്ടല തുറമുഖം/ദീൻദയാൽ പോർട്ട്
ഏത് സമുദ്രത്തിൻറെ തീരത്ത് സ്ഥിതി ചെയ്യുന്നു❓
✔.അറബിക്കടൽ
0 Comments