Kerala History Important Question and Answers - Malayalam

. കേരളത്തെ സംബന്ധിച്ചുള്ള ഏറ്റവും പുരാതനമായ പരാമര്‍ശമുള്ള സംസ്കൃത ഗ്രന്ഥം:
ഐതരേയാരണ്യകം
2. കേരളത്തിലെ ഏറ്റവും പുരാതന നിവാസികള്‍ ഏത് വര്‍ഗ്ഗത്തില്‍പെട്ടവരായിരുന്നു?
നെഗ്രിറ്റോ വര്‍ഗ്ഗം 
3. 3000 ബി.സിയില്‍ കേരളവുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രാചീന സംസ്കാരം ഏത്?
സിന്ധു നദീതട സംസ്കാരം 

4.കേരളത്തില്‍ സൂക്ഷ്മശിലായുധങ്ങള്‍ കണ്ടെടുക്കപ്പെട്ട സ്ഥലം ഏത്?
മറയൂര്‍
5.പ്രാചീന കേരളത്തിൽ ബ്രാമണ, നായർ സ്ത്രീകൾ നേരിട്ടിരുന്ന വിചാരണ രീതി ?
സ്മാര്‍ത്ത വിചാരം 

6.ഭാസ്ക്കര രവി വര്‍മ്മനില്‍ നിന്നും 72 പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണസ്ഥാനം ലഭിച്ച ജൂതപ്രമാണി ആരായിരുന്നു?

ജോസഫ്‌ റബ്ബാന്‍ 

7.പുത്തന്‍കച്ചേരി എന്ന സെക്രട്ടറിയേറ്റ് നിര്‍മ്മിച്ചത് ഏത് രാജാവിന്റെ കാലത്താണ്?

ആയല്യം തിരുനാള്‍ രാമവര്‍മ്മ 

8.കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം ?

മാമ്പള്ളി ശാസനം 


9. ശ്രീവല്ലഭന്‍, പാര്‍ത്ഥിവ ശേഖരന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ആയ് രാജാവ്: 
കരുനന്തടക്കന്‍

10. കന്യാകുമാരി ജില്ലയിലെ പാര്‍ത്ഥിപപുരം വിഷ്ണുക്ഷേത്രം നിര്‍മ്മിച്ച ആയ് രാജാവ്:
കരുനന്തടക്കന്‍

11. പ്രാചീന കേരളത്തിലെ പ്രശസ്ഥമായ വിദ്യാകേന്ദ്രം ഏതായിരുന്നു?
കാന്തള്ളൂര്‍ശാല

12. ഏഴുരാജാക്കന്മാരെ തോല്‍പ്പിച്ച് അധിരാജ എന്ന പദവി നേടിയ ആദി ചേര രാജാവ് ആരായിരുന്നു?
നെടുംചേരലാതന്‍

13. ചെങ്കുട്ടുവന്‍ എന്ന പേരില്‍ പ്രശസ്തനായ ആദി ചേര രാജാവ്:
വേല്‍കേഴു കുട്ടുവന്‍

14. വാന വരമ്പന്‍ എന്ന പദവി സ്വീകരിച്ചിരുന്ന ആദി ചേര രാജാവ്:
ഉതിയന്‍ ചേരലാതന്‍

15. ഭാസ്ക്കരാചാര്യര്‍ രചിച്ച ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിക്ക് വ്യാഖ്യാനം നല്‍കി ശങ്കരനാരായണീയം എന്ന കൃതിക്കു രൂപം കൊടുത്ത ശങ്കര നാരായണന്‍ ഏത് കുലശേഖര രാജാവിന്റെ സദസ്യനായിരുന്നു?
സ്ഥാണു രവി വര്‍മ്മ

16. കേരള ചൂഢാമണി എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ് ആര്?
കുലശേഖര ആഴ്വാര്‍

17. കേരളത്തിന്റെ സുവര്‍ണ്ണയുഗം എന്നറിയപ്പേട്ടിരുന്ന കാലഘട്ടം ഏത്?
കുലശേഖര സാമ്രാജ്യ കാലഘട്ടം

18. മുകുന്ദമാല രചിച്ച കുലശേഖര രാജാവ്?
കുലശേഖര ആഴ്വാര്‍

19. പെരുമാള്‍ തിരുമൊഴി രചിച്ച കുലശേഖര രാജാവ്?
കുലശേഖര ആഴ്വാര്‍

20. വയനാട് ജില്ലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകള്‍ ഏതാണ്?
എടയ്ക്കല്‍ ഗുഹകള്‍

21. കേരളത്തിലെ ഏത് പ്രദേശത്തുനിന്നാണ് മദ്ധ്യശിലായുഗത്തിലെ തെളിവുകള്‍ ലഭ്യമായത്?
ചെന്തരുണി
22. പുലപ്പേടിയും മണ്ണാപ്പേടിയും നിരോധിച്ച വേണാട് രാജാവ്:
കോട്ടയം കേരളവര്‍മ്മ

23. ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിയുടെ കര്‍ത്താവ് ആര്?
ഭാസ്കരാചാര്യര്‍

24. കേരള ചരിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പുരാതന രേഖ:
വാഴപ്പള്ളി ശാസനം

25. നവശിവായ എന്ന വന്ദന വാക്യത്തില്‍ ആരംഭിക്കുന്ന കേരളത്തിലെ പ്രാചീന ശാസനം ഏത്?

26. സംഘകാലത്ത് പെരിയാര്‍ നദി അറിയപ്പെട്ടിരുന്നത്:
ചൂര്‍ണി

27. സംഘകാലകൃതിയായ പതിറ്റുപ്പത്ത് രചിച്ചതാര്?
കപിലന്‍

28. സംഘകാലത്തെ ജനങ്ങളുടെ മുഖ്യഭക്ഷണം:
അരി 

29. കുലശേഖര ആഴ്വാരുടെ സമകാലീനനായിരുന്ന പ്രസിദ്ധ കവി ആര്?
തോലന്‍

30. വേണാട് രാജവംശത്തിന്റെ സ്ഥാപകന്‍ ആര്?
രാമവര്‍മ്മ കുലശേഖരന്‍

31. വേണാട് രാജവംശത്തിന്റെ തലസ്ഥാനം:
കൊല്ലം

32. വേണാട്ടില്‍ മരുമക്കത്തായ സമ്പ്രദായമനുസരിച്ച് അധികാരത്തില്‍ വന്ന ആദ്യ രാജാവ് ആര്?
വീര ഉദയ മാര്‍ത്താണ്ഡ വര്‍മ്മ

33. ബുദ്ധമത സന്ദേശം കേരളത്തില്‍ പ്രചരിപ്പിച്ച കാലഘട്ടം:
സംഘകാലഘട്ടം


34. 232 ബി സി മുതല്‍ കേരളത്തില്‍ വ്യാപരിച്ചു തുടങ്ങിയ മതം ഏത്?
ബുദ്ധമതം

35. ബുദ്ധമത പ്രചാരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി ഏത്?
മണിമേഖല

36. സംഘകാലകൃതിയായ മണിമേഖല രചിച്ചതാര്?
സാത്തനാര്‍

37. സംഘകാലത്തെ ജനങ്ങളുടെ പ്രധാന ജീവിതവൃത്തി?
കൃഷി

38. ദക്ഷിണ ഭോജന്‍ എന്ന ബഹുമതി കരസ്ഥമാകിയ വേണാട് രാജാവ് ആരായിരുന്നു?
രവിവര്‍മ്മ കുലശേഖരന്‍

39. കേരളത്തിലെ ഏറ്റവും പഴയ രാജവംശം ഏതാണ്?
ആയ് രാജവംശം 

40. ആയ് രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനം ഏതായിരുന്നു?
പൊതിയന്‍മല

41. ആയ് രാജാക്കന്മാരുടെ പിന്‍കാല തലസ്ഥാനം ഏതായിരുന്നു?
വിഴിഞ്ഞം

42. ആയ് രാജാക്കന്മാരുടെ പരദേവത ആരായിരുന്നു?
ശ്രീ പത്മനാഭന്‍

43. ആയ് രാജവംശത്തിലെ ഏറ്റവും പ്രമുഖ രാജാവ് ആരായിരുന്നു?
വിക്രമാദിത്യ വരഗുണന്‍

44. ചിലപ്പതികാരത്തില്‍ വര്‍ണ്ണിക്കുന്ന ചേര രാജാവ് ആര്?
ചേരന്‍ ചെങ്കുട്ടുവന്‍

45. പ്രസിദ്ധമായ കണ്ണകി പ്രതിഷ്ട നടത്തിയ ചേര രാജാവ് ആര്?
ചേരന്‍ ചെങ്കുട്ടുവന്‍

46. റോമന്‍ നാണയമായിരുന്ന ദിനാറയെക്കുറിച്ച് പരാമര്‍ശിക്കുന്ന ശാസനം:
വാഴപ്പള്ളി ശാസനം

47. കേരളത്തിനു പുറത്തു നിന്നു ലഭിച്ചിട്ടുള്ള കേരള പരാമര്‍ശമുള്ള ആദ്യത്തെ പ്രാചീന രേഖ:
അശോകന്റെ രണ്ടാം ശിലാശാസനം
48. കൗടില്യന്‍ രചിച്ച അര്‍ത്ഥശാസ്ത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കേരളത്തിലെ ചൂര്‍ണീനദി ഏത്?
പെരിയാര്‍

49. സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനകത്തിന്റെയും ആസ്ഥനം:
തൃക്കണാമതിലകം

50. സംഘകാലത്ത് നിലനിന്നിരുന്ന നാണയങ്ങള്‍:
ദിനാരം, കാണം

51. സംഘകാലത്തെ പ്രധാന കൃതികള്‍:
അകനാന്നൂറ്, പുറനാന്നൂറ്

52. സംഘകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികള്‍ എഴുതിയ വിദേശ സഞ്ചാരികള്‍:
മെഗസ്തനീസ്, പ്ലീനി

53. കേരളത്തിലെ അശോകന്‍ എന്നറിയപ്പെട്ടിരുന്ന രാജാവ് ആരായിരുന്നു?
വിക്രമാദിത്യ വരഗുണന്‍

54. ശൈവ മതം പ്രോത്സാഹിപ്പിച്ചിരുന്ന ആയ് രാജാവ് ആരായിരുന്നു?
ആയ് ആണ്ടിരന്‍

55. മഹാകവിയായ കാളിദാസന്റെ ഏതു കൃതിയിലാണ് കേരളത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്?
രഘുവംശം

56. കുലശേഖര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം മഹോദയപുരത്തുനിന്ന് കൊല്ലത്തേക്ക് മാറ്റിയ കുലശേഖര രാജാവ് ആര്?
രാമവര്‍മ്മ കുലശേഖരന്‍

57. വേണാടിന്റെ തലസ്ഥാനം തിരുവിതാംകോടു നിന്ന് കല്‍ക്കുളത്തേക്ക് മാറ്റിയതാര്?
രവി വര്‍മ്മന്‍

58. വേണാട് ഭരിച്ച ആദ്യ വനിതാ ഭരണാധികാരി:
അശ്വതി തിരുനാള്‍ ഉമയമ്മ റാണി(ആറ്റിങ്ങല്‍ റാണി)
59. 1684-ല്‍ അഞ്ചുതെങ്ങില്‍ ഇംഗ്ലീഷ് കാര്‍ക്ക് വ്യാപാരശാല സ്ഥാപിക്കാന്‍ അനുമതി നല്കിയ വേണാട് ഭരണാധികാരി ആര്?
ഉമയമ്മ റാണി (ആറ്റിങ്ങല്‍ റാണി)
60 അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തിയത് ഏത് കുലശേഖര രാജാവിന്റെ കാലത്താണ്?
സ്ഥാണു രവി വര്‍മ്മ

61. അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തിയത് ഏത് വര്‍ഷമാണ്?
എ ഡി 851

62. ചോളരാജാവ് ആയിരുന്ന രാജരാജചോളന്‍ ആയ് രാജ്യത്തിലെ വിഴിഞ്ഞവും കാന്തളൂര്‍ശാലയും ആക്രമിച്ചപ്പോള്‍ കുലശേഖര രാജാവ് ആരായിരുന്നു?
ഭാസ്കര രവിവര്‍മ്മന്‍

63. പ്രാചീന കേരളത്തിലെ ആയ് രാജാക്കന്മാരുടെ ഔദ്യോഗിക ചിഹ്നം എന്തായിരുന്നു?
ആന

64. ആയ് രാജാവായിരുന്ന വിക്രമാദിത്യ വരഗുണന്‍ന്‍റെ മതസഹിഷ്ണുതക്ക് തെളിവു നല്കുന്ന ചരിത്ര രേഖ:
പാലിയം ശാസനം

65. മദ്ധേഷ്യയിലെ ഏത് പ്രദേശത്തു നിന്നാണ് ജൂതന്മാര്‍ കേരളത്തിലേക്ക് കുടിയേറിയത്?
പാലസ്തീന്‍

66. സംഘകാലത്തെ പ്രസിദ്ധനായ രാജാവ് ആരായിരുന്നു?
ഏഴിമല നന്ദന്‍

67. സംഘകാലത്തെ ഏറ്റവും വലിയ കവയിത്രി:
ഔവ്വയാര്‍

68. ചിലപ്പതികാരം രചിച്ചതാര്?
ഇളങ്കോ അടികള്‍

69. ഇളങ്കോ അടികളുടെ ആസ്ഥാനം:
തൃക്കണാമതിലകം

70. കേരളത്തിലെ രണ്ടാം ചേര സാമ്രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന കുലശേഖര സാമ്രാജ്യത്തിന്‍റെ സ്ഥാപകന്‍:
കുലശേഖര ആഴ്വാര്‍

71. കുലശേഖര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം:
മഹോദയപുരം (തിരുവഞ്ചിക്കുളം)

72 സംഘകാലകൃതികളില്‍ ഏറ്റവും പഴയതായ തൊല്‍ക്കാപ്പിയത്തിന്‍റെ രചയിതാവ് ആര്?
തൊല്‍ക്കാപ്പിയാര്‍

73. സംഘകാലത്ത് ഏറ്റവുമധികം വ്യാപാര ബന്ധമുണ്ടായിരുന്ന വിദേശരാജ്യം ഏത്?
റോം

74. പ്രദ്യുമ്നാഭ്യൂദയം എന്ന സംസ്കൃത നാടകം രചിച്ച വേണാട് രാജാവ്:
രവിവര്‍മ്മ കുലശേഖരന്‍

75. കോട്ടയം ചെപ്പേട്, സ്ഥാണു രവി ശാസനം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ശാസനം ഏത്?
തരിസാപ്പള്ളി ശാസനം

Post a Comment

0 Comments