ഇൻവെർട്ടർ എസി യുടെ ഗുണം.

ഇൻവെർട്ടർ എസി യുടെ ഗുണം.

വൈദ്യുതി ഉപയോഗം കുറച്ചു നിശബ്ദമായി പ്രവർത്തിക്കും. ഒരു ടൺ ഇൻവെർട്ടർ എസി,100 സ്ക്വയർ ഫീറ്റ് മുറിയിൽ 7 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ ഏകദേശം 4 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കും. 3 സ്റ്റാർ ആണെങ്കിൽ. നോൺ ഇൻവെർട്ടർ എസി ആണെങ്കിൽ ഇത് 6-7 യൂണിറ്റ് ആകും.

മുറിയിലെ വായു ഉള്ളിൽ എടുത്ത് തണുപ്പിച്ചു തിരികെ മുറിയിൽ തരുന്നതാണ് എസി യുടെ പ്രവർത്തനം.

ഒരു മണിക്കൂർ നോൺ ഇൻവെർട്ടർ എസി ഉപയോഗിച്ചാൽ ഏതാണ്ട് 1 യൂണിറ്റ് വൈദ്യുതി ചെലവാകും. അതാണൊരു കണക്ക്.

സാധാരണ എസി ഓൺ ചെയ്താൽ അത് മുറിയിലെ തണുപ്പ് അനുസരിച്ചു ഇടക്കിടെ ഓണും ഓഫും ആകും. ഉദാഹരണത്തിന് 25 ഡിഗ്രിയിൽ സെറ്റ് ചെയ്താൽ മുറിയിലെ തണുപ്പ് 25 ഡിഗ്രി ആകുമ്പോൾ എസിയുടെ കമ്പ്രസ്സർ ഓഫ്‌ ആകും. മുറിയിലെ തണുപ്പ് കുറഞ്ഞു 26 ഡിഗ്രി ആകുമ്പോൾ വീണ്ടും ഓൺ ആകും.

 ഇങ്ങിനെ പല തവണ കമ്പ്രസ്സർ ഓൺ,ഓഫ്‌ ആകുന്നത് വൈദ്യുതി ഉപയോഗം കൂട്ടും . ഓരോ തവണ ഓൺ ആകുമ്പോഴും പരമാവധി പവർ എടുത്ത് ഫുൾ സ്പീഡിൽ കമ്പ്രസ്സർ പ്രവർത്തിക്കും.

ഇൻവെർട്ടർ എസി ഒരിക്കൽ ഓൺ ചെയ്താൽ പിന്നെ സ്വിച്ചു് ഓഫ്‌ ചെയ്യുന്നത് വരെ കമ്പ്രസ്സർ തുടർച്ചയായി പ്രവർത്തിക്കും. മുറിയിലെ സെറ്റ് ചെയ്ത തണുപ്പ് കൂടുന്നതും കുറയുന്നതും അനുസരിച്ചു കമ്പ്രസ്സറിന്റെ സ്പീഡ് വ്യത്യാസം വരുത്തി പ്രവർത്തിക്കും.

ഇടക്കിടെയുള്ള ഓൺ, ഓഫ്‌ ഇല്ലാതെ തന്നെ മുറിയിലെ തണുപ്പ് സെറ്റ് ചെയ്ത ലെവലിൽ നിലനിർത്തുന്നത് കൊണ്ടാണ് ഇൻവെർട്ടർ എസി വൈദ്യുതി ലാഭിക്കുന്നത്.

ഇൻവെർട്ടർ ടെക്നോളജി കണ്ടു പിടിച്ചത് ജപ്പാൻ കമ്പനി ആയ തോഷിബ ആണ്.1980ൽ. AC വോൾടേജിനെ DC വോൾടേജ് ആക്കിയ ശേഷം ആ DC യെ ഫ്രിക്വൻസി വ്യതിയാനം ഉള്ള AC ആക്കി വീണ്ടും മാറ്റി മോട്ടോർ പ്രവർത്തിപ്പിക്കുന്നതാണ് "ഇൻവെർഷൻ ടെക്നോളജി".

ഇൻവെർട്ടർ എസിയിലെ "Variable Frequency Drive" ( VFD ) AC വോൾടേജിന്റെ Frequency വ്യത്യാസം വരുത്തി കപ്രസ്സറിലെ മോട്ടോറിന്റെ സ്പീഡ് വ്യത്യാസം വരുത്തും.

ഒരു "മൈക്രോ കൺട്രോളർ" ഉപയോഗിച്ച സെൻസർ, എസിയുടെ ഉള്ളിലേക്ക് വരുന്ന മുറിയിലെ വായുവിന്റെ ഊഷ്മാവ് എപ്പോഴും അളന്നു കൊണ്ടിരിക്കും. സെറ്റ് ചെയ്ത ഊഷ്മാവിൽ കൂടുതൽ ആണെങ്കിൽ കമ്പ്രസ്സറിന്റെ സ്പീഡ് കൂട്ടി പെട്ടെന്ന് തണുപ്പിക്കും.

സെറ്റ് ചെയ്ത ഊഷ്മാവ് എത്തിയാൽ കമ്പ്രസ്സറിന്റെ സ്പീഡ് കുറച്ചു തണുപ്പിക്കൽ കുറയ്ക്കും. കമ്പ്രസ്സറിലെ ഗ്യാസിന്റെ ( Refrigerant ) ഒഴുക്ക് കൂട്ടിയും കുറച്ചും ആണ് തണുപ്പ് സെറ്റ് ചെയ്ത അളവിൽ നില നിർത്തുന്നത്.

സാധാരണ എസി, കമ്പ്രസ്സർ ഓൺ, ഓഫ്‌ ചെയ്ത് തണുപ്പ് നില നിർത്തുമ്പോൾ ഇൻവെർട്ടർ എസി മോട്ടോറിന്റെ സ്പീഡ് കൂട്ടിയും  കുറച്ചും തണുപ്പ് നില നിർത്തും. ഇത് വൈദ്യുതി ലാഭിക്കും.

ഇൻവെർട്ടർ എസി ഓൺ ചെയ്യുമ്പോൾ കമ്പ്രസ്സർ മോട്ടോർ പരമാവധി " RPM " ( Revolution Per Minute ) ൽ കറങ്ങും. 5 മിനിറ്റ് കൊണ്ട് മുറിയിൽ സെറ്റ് ചെയ്ത ഊഷ്മാവ് ആകും. ഉടൻ മോട്ടോർ സ്പീഡ് മിനിമം ആയി തണുപ്പിക്കൽ കുറയ്ക്കും. തണുപ്പ് കുറയുമ്പോൾ വീണ്ടും മോട്ടോർ സ്പീഡ് കൂടും.

എസി യുടെ ടൺ എന്ന യൂണിറ്റ്  പറയുന്നത് ആ എസിക്ക്‌ എത്ര ടൺ വായു തണുപ്പിക്കാനുള്ള കഴിവ് ഉണ്ടെന്നാണ്. മുറിയുടെ വലുപ്പം 130 സ്ക്വയർ ഫീറ്റിൽ കൂടിയാൽ 1.5 ടൺ എസി വേണ്ടി വരും.

ഒരു ദിവസം 2 യൂണിറ്റ് ലഭിച്ചാൽ തന്നെ ഒരു മാസം 60 യൂണിറ്റ് ലാഭിക്കാം.

Post a Comment

0 Comments