കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ: short note

കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം
18

കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം
പെരിയാർ വന്യജീവി സങ്കേതം (നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി)

നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി സ്ഥാപിച്ച തിരുവിതാംകൂർ രാജാവ്
ശ്രീ ചിത്തിര തിരുനാൾ (1934)

കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം
പെരിയാർ (777 ച കി മീ)

പെരിയാർ ടൈഗർ റിസർവ്വിൽ തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന കേരളത്തിലെ ആരാധനാലയം
മംഗളാദേവി ക്ഷേത്രം

ശബരിമല സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതം
പെരിയാർ

തേക്കടി വന്യജീവി സങ്കേതം എന്നറിയപ്പെടുന്നത്
പെരിയാർ

ലോകബാങ്ക് ബക്കർലിപ് പദ്ധതി നടപ്പാക്കുന്ന വന്യജീവി സങ്കേതം
പെരിയാർ

കേരളത്തിലെ എത്രാമത്തെ കടുവാ സങ്കേതമാണ് പെരിയാർ
പത്താമത്തെ

പെരിയാർ കടുവ സംരക്ഷണ പ്രദേശം സ്ഥിതിചെയ്യുന്ന ജില്ലകൾ
ഇടുക്കി, പത്തനംതിട്ട (പീരുമേട് താലൂക്ക്)

പെരിയാറിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം
1950

പെരിയാറിനെ ടൈഗർ റിസർവ്വായി പ്രഖ്യാപിച്ച വർഷം
1978

പെരിയാർ വന്യജീവി സങ്കേതത്തിൻറെ കോർ പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം
1982

പെരിയാർ വന്യജീവി സങ്കേതത്തിൽ പ്രൊജക്റ്റ് എലിഫൻറ് ആരംഭിച്ച വർഷം
1992

കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതം
വയനാട്\മുത്തങ്ങ വന്യജീവി സങ്കേതം (ബേഗൂർ വന്യജീവി സങ്കേതം)

വയനാട് വന്യജീവി സങ്കേതത്തിൻറെ ആസ്ഥാനം
സുൽത്താൻ ബത്തേരി

നീലഗിരി ബയോസ്ഫിയർ റിസർവ്വിന്റെ ഭാഗമായുള്ള കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ
വയനാട് വന്യജീവി സങ്കേതം, സൈലൻറ് വാലി ദേശീയോദ്യാനം

കർണ്ണാടകത്തിലെ നാഗർഹോള, ബന്ദിപ്പൂർ, തമിഴ്‌നാട്ടിലെ മുതുമല എന്നീ ദേശീയോദ്യാനങ്ങൾക്ക് ഇടയിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ വന്യജീവി സങ്കേതം
വയനാട് വന്യജീവി സങ്കേതം

ഒരു പ്രത്യേക സസ്യത്തിനായി മാത്രം രാജ്യത്ത് നിലവിൽ വന്ന ആദ്യ ഉദ്യാനം
കുറിഞ്ഞി സാങ്ച്വറി (2006)

12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം
സ്ട്രോബിലാന്തസ് കുന്തിയാന

പശ്ചിമഘട്ടത്തിൻറെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം
നീലക്കുറിഞ്ഞി

കേരളത്തിൽ എത്രയിനം കുറിഞ്ഞികൾ കാണപ്പെടുന്നു
18

എല്ലാ വർഷവും പൂക്കുന്ന കുറിഞ്ഞിയിനം
കരിങ്കുറിഞ്ഞി

നീലക്കുറിഞ്ഞി പൂക്കുന്നതിൻറെ ഓർമ്മയ്ക്കായി ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയ വർഷം
2006

കൊല്ലം ജില്ലയിലെ ഏക വന്യജീവിസങ്കേതം
ചെന്തുരുണി

ചെന്തുരുണി മരത്തിൻറെ ശാസ്ത്രീയ നാമം
ഗ്ലുസ്‌ട്രാ ട്രാവൻകൂറിക്ക

ചെന്തുരുണി വന്യജീവി സങ്കേതം ഏത് റിസർവ്വ് വനത്തിൻറെ ഭാഗമാണ്
കുളത്തൂപ്പുഴ റിസർവ്വ് വനം

അഗസ്ത്യാർ ക്രോക്കോഡൈൽ റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് സെൻറർ സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതം
നെയ്യാർ വന്യജീവി സങ്കേതം

കേരളത്തിൻറെ തെക്കേയറ്റത്തുള്ള വന്യജീവി സങ്കേതമായ നെയ്യാർ പ്രഖ്യാപിച്ച വർഷം
1958

ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്വ്
കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വ് (2007)

ഇടുക്കി വന്യജീവി സങ്കേതത്തിൻറെ ആസ്ഥാനം
പൈനാവ്

ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്
മുകുന്ദപുരം, തൃശൂർ

ചാമ്പൽ മലയണ്ണാൻ, നക്ഷത്ര ആമ എന്നിവ കാണപ്പെടുന്ന വനം
ചിന്നാർ

കേരളത്തിൽ റീഡ് തവളകൾ കാണപ്പെടുന്ന പ്രദേശം
കക്കയം

റെഡ് ഡാറ്റ ബുക്കിൽ ഇടംപിടിച്ച വന്യജീവി സങ്കേതം
പറമ്പിക്കുളം

കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്വ്
പറമ്പിക്കുളം (2010)

പറമ്പിക്കുളം വന്യജീവി സങ്കേതത്തിൻറെ ആസ്ഥാനം
തൂണക്കടവ്

പീച്ചി-വാഴാനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല
തൃശൂർ (തലപ്പള്ളി താലൂക്ക്)

സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് രൂപീകരിച്ച വർഷം
2005

Post a Comment

0 Comments