മലയാളം ശൈലികൾ

മലയാളം ശൈലികൾ
__________________

🎉 ശതകം ചൊല്ലിക്കുക
🍒 കഷ്ടപ്പെടുത്തുക

🎉 അജഗജാന്തരം
🍒 വലിയ വ്യത്യാസം

🎉 കുടത്തിലെ വിളക്ക്
🍒 പുറത്തറിയാത്ത യോഗ്യത

🎉 ഇലയിട്ട് ചവിട്ടുക
🍒 അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുക

🎉 കച്ച കെട്ടുക
🍒 തയ്യാറാവുക

🎉 ഗണപതിക്ക് കുറിക്കുക
🍒 ആരംഭിക്കുക

🎉 ഊഴിയം നടത്തുക
🍒 ആത്മാർഥതയില്ലാതെ പ്രവർത്തിക്കുക

🎉 കാർക്കോടകൻ
🍒 ക്രൂരൻ

🎉 അരണ ബുദ്ധി
🍒 പെട്ടെന്ന് മറക്കുന്ന സ്വഭാവം

🎉 ആകാശ കുസുമം
🍒 നടക്കാത്ത കാര്യം

🎉 എട്ടിലെ പശു
🍒 നിഷ്ഫല വസ്തു

🎉 ധനാശിപാടുക
🍒 അവസാനിപ്പിക്കുക

🎉 കായംകുളം വാൾ
🍒 ഇരുപക്ഷത്തും ചേർന്നവൻ

🎉 മുയൽ കൊമ്പ്
🍒 ഇല്ലാത്ത വസ്തു

🎉 ഭൈമി കാമുകന്മാർ
🍒 സ്ഥാന മോഹികൾ

🎉 ഭഗീരഥപ്രയത്നം
🍒 കഠിനപരിശ്രമം

🎉 പന്ത്രണ്ടാം മണിക്കൂർ
🍒 അവസാന നിമിഷം

🎉 എൻ പിള്ള നയം
🍒 സ്വാർത്ഥമായ പെരുമാറ്റം

🎉 ഗജകേസരിയോഗം
🍒 വലിയ ഭാഗ്യം

Post a Comment

0 Comments