രാത്രി കാലങ്ങളിലെ അമിത ലോഡ്

 . വൈദ്യുതി നിലയങ്ങളില്‍ നിന്നും ഉള്ള വലിയ അളവിലുള്ള വൈദ്യുതോര്‍ജ്ജത്തെ ഈ 11കെ.വിയില്‍ തന്നെ പ്രസരണം ചെയ്‌താല്‍ വളരെയധികം പ്രസരണ നഷ്ടം നേരിടേണ്ടി വരുകയും വളരെ അധികം വോള്‍ട്ടേജ് നഷ്ടപ്പെടുകയും ചെയ്യും അല്ലങ്കില്‍ കരന്റിന്റെ അളവ് വളരെ കൂടുതല്‍ ആയതിനാൽ  കമ്പിയുടെ വ്യാസം ഏറെ കൂട്ടേണ്ടതായും വരും,

ആയതുകൊണ്ട് വളരെ അകലെയായുള്ള വൈദ്യുതി നിലയങ്ങളിൽ നിന്ന്   ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വോള്‍ട്ടേജിനെ കൂട്ടി കരണ്ട് അളവ് കുറച്ചുകൊണ്ട് പ്രസരണ ലൈനുകൾ വഴി വലിയ ചെറിയ സബ്സ്റ്റേഷനുകളിലൂടെ കടന്നു വന്ന് നമ്മുടെ 11കെ വി ഫീഡറുകളിലൂടെ   ഉപയോഗിക്കുന്ന സ്ഥലത്തെത്തുമ്പോള്‍ 
ആവശ്യത്തിനനുസരിച്ച് വോള്‍ട്ടേജ് കുറച്ച് ആകെയുള്ള പവറിൽ വ്യത്യാസം വരാതെ  കറണ്ടിന്റെ അളവ് കൂട്ടി  സിങ്കിൾ ഫെസിലും ത്രീ ഫേസിലും ഉപയോഗിക്കുന്നതിനായി നാം ട്രാന്സ്ഫോര്‍മറുകള്‍ ഉപയോഗിച്ചു വരുന്നു. 

വൈദ്യുതിയുടെ പിതാവായി കരുതപ്പെടുന്ന "വില്യം ഗില്‍ബെര്‍ട്ട് (1544-1603)" നെ പോലെ തന്നെ വൈദ്യുതി മേഘലയില്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കിയ മൈക്കേല്‍ ഫാരഡേ(1791- 1867) 1831 ആഗസ്റ്റ്‌ മാസം 29 ന് ലോകത്തിന് മുന്നിൽ ‌ എത്തിച്ച നിയമം
-The law of electo magnetic induction -
"ഒരു കാന്തീക മണ്ഡലത്തില്‍ വലയ ബന്ധിതമായി മുഴുകിയിരിക്കുന്ന കമ്പി ചുരുളില്‍ കാന്തീക ബല പ്രവാഹത്തിലെ വ്യതിയാനത്തിനു ആനുപാതീകമായി വൈദ്യുതി പ്രവാഹത്തിനു കാരണമാകുന്ന ഒരു ബലം സ്രിഷ്ടിക്കപ്പെടുന്നൂ" എന്ന 
- വിദ്യുത് കാന്തിക പ്രേരണ തത്വം - 
ആണ്  ഏതൊരു ട്രാര്‍സ്ഫോര്‍മറിന്റെയും അടിസ്ഥാന പ്രവർത്തന തത്വം. 

ആയതിനാൽ മൈക്കേല്‍ ഫാരഡെയെ  ട്രാര്‍സ്ഫോര്‍മറിന്റെ പിതാവായി  കരുതിപോരുന്നു. 

1885 ൽ ഹംഗേറിയൻ ഇലക്ട്രിക്കൽ എഞ്ചിനീയറായ #ഓട്ടോബ്ലാത്തിയുടെ നേതൃത്വത്തിൽ കണ്ടെത്തിയതാണ്  ഇന്ന് നാം കാണുന്ന ട്രാൻസ്ഫോർമറിന്റെ ആദ്യരൂപം 
ഈ ആദ്യ ട്രാൻസ്ഫോർമറിനെ ഹംഗറിയിലെ ഗ്യോർ-മോസൺ-സോപ്രൺ കൗണ്ടിയിലെ ഒരു ഗ്രാമമായ നാഗിസെങ്ക് ൽ സൂക്ഷിച്ചു വച്ചിട്ടുണ്ട് ഇപ്പോഴും.
(Prototypes of the world's first high-efficiency transformers, 1885 - Széchenyi István Memorial Exhibition Nagycenk)

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവില്‍ കണ്ടെത്തിയ ഈ യന്ത്രം ഇന്നും വൈദ്യുതോപകരണങ്ങളില്‍ ഏറെ സുപ്രധാനവുമാണ് .

പ്രാഥമീകമായി 
ഒരു ട്രാന്സ്ഫോര്‍മറില്‍ മിക്കപ്പോഴും ചതുരാകൃതിയിലോ സ്റ്റെപ്പ് ആകൃതിയിലോ ഉള്ള  കോർ‍എന്ന് വിളിക്കുന്ന പച്ചിരുമ്പിന്റെ ഒരു വലയവും ആ വലയത്തിന്റെ ഇരു വശങ്ങളിലുമായി  രണ്ട്  കമ്പി ചുരുളുകളും ഒരുക്കി വച്ചിരിക്കുന്നു.
ഒന്ന്  പ്രാഥമീക ചുരുളുകള്‍ (primary coil),എന്നും രണ്ടാമത്തേത് ദ്വിദീയ ചുരുളുകള്‍( Secondary coil) എന്നും അറിയപ്പെടുന്നു. 
ഇവ ഒരുക്കി വച്ചിട്ടുള്ള ആ പച്ചിരുമ്പു കൊണ്ടുള്ള 
കോറിൽ  3% സിലിക്കണ്‍ ചേർത്ത് വച്ച്  നിര്‍മ്മിച്ചിട്ടുള്ളതുമാണ് 

ഈ പച്ചിരുമ്പ് കോറിനെ CRGO (coled rolled grain oriented) sheet steel എന്ന് പറയുന്നു  

 വിവിധ തരത്തിൽ  കനം കുറഞ്ഞ ഇതളുകളായി പച്ചിരുമ്പിനെ ഒരുക്കിയെടുത്ത് ഓരോ ഇതളുകളും തമ്മില്‍ വൈദ്യുതി കടന്നു പോകാത്ത വിധത്തില്‍ വാര്‍ണീഷ് കൊണ്ട് പൊതിഞ്ഞ്  ‌നട്ടു-ബോൾട്ടുകൾ കൊണ്ട്  ചേര്‍ത്ത് വച്ച്  കാന്തിക തരംഗങ്ങൾക്ക് മാത്രം സഞ്ചരിക്കാനുള്ള പച്ചിരുമ്പ് കോർ നെ തയ്യാറാക്കുന്നു

നമ്മുടെ നാട്ടില്‍ ഒരു സെക്കന്റില്‍ 50 ആവൃത്തിയില്‍ ഉള്ള വൈദ്യുതിയെ പച്ചിരുമ്പ് കോറിൽ ചുറ്റിയ ഒന്നാമത്തെ വൈന്റിംഗിലൂടെ (primary winding) കടത്തി വിടുമ്പോള്‍ ഉയര്‍ന്ന കാന്തീക വ്യാപന നിരക്കുള്ള (permeability) പച്ചിരുമ്പ് കോറില്‍ ഒരു കാന്തീക മണ്ഡലം സ്രിഷ്ടിക്കപ്പെടുന്നൂ അതും 
അതെ 50ആവൃത്തിയില്‍.
ഈ കാന്തീക മണ്ഡലത്തിലെ തരംഗങ്ങള്‍ രണ്ടാമത്തെ വൈന്റിംഗിലൂടെ (secondry winding) കടന്നു പോകുമ്പോൾ അതെ 50 ആവൃത്തിയില്‍  ആ കമ്പിച്ചുരുളുകളിൽ മറ്റൊരു വോൾട്ടേജ് അതായത്  ഇലക്ട്രോണുകളെ തള്ളി നീക്കുവാന്‍ കഴിവുള്ള ഒരു ബലം അഥവാ EMF എന്ന് വിളിക്കുന്ന Electro Motive Force (ഒരു വോള്‍ട്ടേജ് ) രൂപപ്പെടുന്നൂ.

കോറിലെ ഈ സെക്കന്ററി വൈന്റിംഗിനെ ഒരു വൈദ്യുതി ലോഡു മായി ബന്ധിപ്പിക്കുമ്പോള്‍ മേൽ സൂചിപ്പിച്ച EMF അഥവാ വോൾട്ടേജ് ലോഡിലേക്ക് ഒരു വൈദ്യുതി പ്രവാഹത്തിന് ഹേതുവാകുകയും  ഇലക്ട്രോണുകൾ വൈദ്യുതി ലോഡിലൂടെ സഞ്ചരിക്കൂകയും അവിടെ അവർ ജോലി ചെയ്യുകയും നാം അഥവാ ഇലക്ട്രോണുകളുടെ പ്രവാഹം അഥവാ കരണ്ട് ഉണ്ടായി എന്ന് പറയുകയും ചെയ്യുന്നു . 

പ്രൈമറിയിലെയും സെക്കന്ററിയിലെയും കമ്പിച്ചരുളുകളിലെ അകത്തുള്ള അറ്റങ്ങളിലെ ഇലക്ട്രോണുകളെ തള്ളിവിടുന്ന ബലത്തെ Emf നെ അഥവാ വോള്‍ട്ടേജ് എന്ന് പേര് വിളിക്കുന്നതിനെ അവിടത്തെ കമ്പിച്ചുരുളുകളുടെ എണ്ണത്തിന് ആനുപാതീകം ആയി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

ഒരു ട്രാന്‍സ്ഫോര്‍മര്‍ പ്രത്യാവൃതി ധാര വൈദ്യുതി പ്രവാഹം എന്ന AC ‍ യിൽ മാത്രമേ ഉപയോഗിക്കുവാന്‍ കഴിയുകയുള്ളൂ എന്നതാണ് സത്യം

ട്രാന്‍സ്ഫോര്‍മര്‍ നേര്‍ ധാരാ വൈദ്യുതി (DC)പ്രവാഹത്തിലാണ്  ഉപയോഗിക്കുന്നത്  എങ്കില്‍ വലിയ അളവിലുള്ള കരണ്ട് ഉണ്ടാകുകയും എതിർക്കാൻ മറ്റൊരു Emf ഉണ്ടാകാത്തതിനാൽ  ട്രാന്‍സ്ഫോര്‍മര്‍ നശിച്ചുപോകുകയും ചെയ്യും 

(ഒരു DC സിസ്റ്റത്തില്‍ വൈദ്യുതിയുടെ ദിശാമാറ്റത്തെ എതിര്‍ക്കുന്ന "ഇന്‍ഡക്റ്റന്‍സ്" എന്ന സ്വഭാവം ഇല്ലാത്തതിനാലും വൈന്റിംഗുകളില്‍ വളരെ ചെറിയ പ്രതിരോധം മാത്രമുള്ളതിനാലും ആണിത് ).

ഇനി ഒരു കാര്യം കൂടി 
ട്രാൻസ്ഫോർമറിന് ഒരു ഹൃദയ താളമുണ്ട് ഒപ്പംഒരു  മൂളക്കവും ഉണ്ട് 

ഒരു ട്രാന്സ്ഫോര്‍മർ ചാർജ്ജ് ചെയ്യുമ്പോൾ പ്രൈമറി വൈന്‍ഡിംഗ് ല്‍ എത്തുന്ന ഇലക്ട്രോണുകളുടെ ഒഴുക്ക് അഥവാ കരണ്ട് ഒരു സെക്കന്റില്‍ 50 വട്ടം +Ve ലേക്കും,50വട്ടം -Veലേക്കും ദിശ മാറി കൊണ്ടിരിക്കും ആകെ ദിശാമാറ്റം ഒരു സെക്കന്റിൽ 100 തവണ അത് കൊണ്ട് തന്നെ ആ AC  വൈദ്യുതി 
100 വട്ടവും ദിശ മാറുന്ന ഒരു കാന്തീക തരംഗത്തേയും  കൂടി പച്ചിരുമ്പ് കോറില്‍ സ്രിഷ്ടിക്കുന്നു. 

ദിശ മാറി കൊണ്ടിരിക്കുമ്പോൾ സ്രിഷ്ടിക്കപ്പെടുന്ന ആ കാന്തീക പ്രഭാവത്തിന്റെ അളവ് 100 പ്രാവശ്യം ഉയരത്തിലേക്ക് കുതിക്കുകയും അതേ 100 പ്രാവശ്യം പൂജ്യത്തിലേക്ക് താഴുകയും ചെയ്യുന്നു. 

ഒരോവട്ടവും സംഭവിക്കുന്ന കാന്തീക പ്രവാഹത്തിലെ ഈ വൃതിയാനം മൂലം മാറ്റത്തിന്റെ തോത് അനുസരിച്ച് നട്ട് ബോൾട്ടിനാൽ ബന്ധിപ്പിക്കപ്പെട്ട നിലയില്‍ കഴിയുന്ന പച്ചിരിമ്പു കൊറിലെ ഓരോ ഇതളുകളും ഒരേസമയം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നു. 
ഇത്  മൂലം കോറിലെ ഓരോ പച്ചിരുമ്പ് ഇതളുകളും  കമ്പനം ചെയ്യുന്നു
ഈ കമ്പനം മൂലമാണ് നമ്മള്‍ കേള്‍ക്കുന്ന ട്രാൻസ്ഫോർമറിലെ ഹൃദയതാളം ഉണ്ടാകുന്നത്  

പച്ചിരുമ്പിന്റെ ഈ സ്വഭാവത്തെMagetostriction എന്ന പേരില്‍ അറിയപ്പെടുന്നു' 

കാന്തിക വ്യാപനത്തിന്  വിധേയമാകുമ്പോൾ കാന്തീക വ്യാപന ശേഷിയുള്ള വസ്തുക്കളിൽ  അവയുടെ ആകൃതി മാറ്റാൻ കാരണമാകുന്ന ഒരു സ്വാഭാവമാണ് #മാഗ്നെറ്റോസ്ട്രിക്ഷൻ

(Magnetostriction is a property of ferromagnetic materials that causes them to change their shape when subjected to a magnetic field) 

ട്രാന്സ്ഫോര്‍മറില്‍ നിന്നും പുറപ്പെടുന്ന വൈദ്യുതി ലൈന്‍ ഏതെങ്കിലും കാരണത്താല്‍ കൂട്ടിയിടിക്കുകയോ എവിടെയെങ്കിലും പൊട്ടിവീഴുകയോ ചെയ്യുമ്പോള്‍ വളരെ താഴ്ന്ന പ്രതിരോധത്താൽ ഉയര്‍ന്ന വൈദ്യുതി പ്രവാഹം ഉണ്ടാകുന്നു അതനുസരിച്ച് 
അതേ സർക്യൂട്ടിലുള്ള 
ട്രാന്‍സ്ഫോര്‍മറിനകത്തെ കോറിന് ചുറ്റുമുള്ള കമ്പി ചുരുളുകളില്‍ ഉയര്‍ന്ന കരണ്ടും അതുമൂലം വലിയ അളവിലുള്ള കാന്തീക ബലവും സൃഷ്ടിക്കപ്പെടുന്നു 

ഈ വലിയ കാന്തിക ബല പ്രവാഹത്താൽ പച്ചിരുമ്പ് കോര്‍ പെട്ടെന്ന് വികസിക്കാന്‍  ശ്രമിക്കുകയും നട്ടുമ്പോൾട്ടുകളാൽ ബന്ധനാവസ്ഥയിൽ ആയതിനാൽ ഒരുയർന്ന തോതിലുള്ള  ശബ്ദം മാത്രം പുറപ്പെടുവിക്കുന്നു. 

കൂട്ടിയിടിയാൽ പെട്ടന്ന് തന്നെ ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾ  കത്തിപോകുകയും ചിലപ്പോൾ - മിക്കവാറും DO Fuse തന്നെ കത്തിയുരുകി ട്രാൻസ്ഫോർമറിലേക്കുളള വൈദ്യുതി ബന്ധം നിലയ്ക്കുകയും  കാന്തിക ബലം ഇല്ലാതാകുകയും അലർച്ചപോലെയായ  വലിയ മുളക്കവും മാറി പാവം ഒരമ്മ (ട്രാന്‍സ്ഫോര്‍മര്‍) രക്ഷപ്പെടുകയും ചെയ്യുന്നു. 

രാത്രി കാലങ്ങളിലെ അമിത ലോഡ് മൂലമോ ലൈനിലെ കൂട്ടിയിടി മൂലമോ മറ്റോ ഉണ്ടായ എൽ ടി ലൈനിലെ  കുഴപ്പങ്ങൾ പരിഹരിച്ചതിന് ശേഷം മാത്രമേ ഫ്യൂസുകൾ  വീണ്ടും കെട്ടി ട്രാൻസ്ഫോർമർ ചാര്‍ജ്ജ് ചെയ്യാന്‍ പാടുള്ളൂ എന്നതാണ് സുരക്ഷയിലെ പ്രധാനമായൊരു ആപ്തവാക്യം

ഇത് കൂടുതൽ സമയം വൈദ്യുതി തടസ്സം എടുക്കുന്നതിനും ഉപഭോക്താക്കളുടെ 
അപ്രീതിക്ക് കാരണമാകുകയും ചെയ്യുന്നു 

വൈദ്യുതി സൂക്ഷിച്ച് ഉപയോഗിക്കുക 
ആവശ്യത്തിന് മാത്രം ഉപയോഗിക്കുക
ആവശ്യമില്ലാത്ത നേരത്ത് സ്വിച്ച് കൂടി ഓഫ് ചെയ്യുക 
വൈകീട്ട് തേപ്പു പെട്ടി ഉപയോഗിക്കാതെ,
മോട്ടോർ ഉപയോഗിക്കാതെ,
വാഷിംഗ് മെഷീൻ ഉപയോഗിക്കാതെ 
ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കാതെ 
നമ്മുക്ക് അമ്മയുടെ ഹൃദയത്തിലെ പ്രഷറിനെ സമാധാന പൂർവ്വമാക്കാം - 9447021428 
 AC Sabu

Post a Comment

0 Comments