ഒരു ക്ലോക്കിന്റെ ആകെ കോണളവ് 360 ഡിഗ്രി ആണ്.
ക്ലോക്കിനെ 12 തുല്യ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
അതായത് ഒരു ഭാഗം,
360/12 = 30 ഡിഗ്രി
ഒരു മണിക്കൂർ = 60 മിനിട്ട്
ഒരു മണിക്കൂർ = 3600 സെക്കന്റ്
ഒരു മണിക്കൂറിൽ (60 മിനിട്ട്) മിനിട്ട് സൂചി 360 ഡിഗ്രി വ്യത്യാസപ്പെടുന്നു.
ഒരു മിനിട്ടിൽ മിനിട്ട് സൂചിക്കുണ്ടാകുന്ന വ്യത്യാസം
360/60 = 6 ഡിഗ്രി
ഒരു മണിക്കൂറിൽ (60 മിനിട്ട്) മണിക്കൂർ സൂചി
360/12 = 30 ഡിഗ്രി വ്യത്യാസപ്പെടുന്നു.
ഒരു മിനിട്ടിൽ മണിക്കൂർ സൂചിക്കുണ്ടാകുന്ന വ്യത്യാസം
30/60 = 1/2
ഒരു ദിവസത്തിൽ ക്ലോക്കിലെ മിനിട്ട് മണിക്കൂർ സൂചികൾ 22 പ്രാവശ്യം ഒന്നിക്കും.
ഒരു ദിവസത്തിൽ ക്ലോക്കിലെ മിനിട്ട് മണിക്കൂർ സൂചികൾ 22 പ്രാവശ്യം എതിർ ദിശയിൽ വരും.
ഒരു ദിവസത്തിൽ ക്ലോക്കിലെ മിനിട്ട് മണിക്കൂർ സൂചികൾ 44 പ്രാവശ്യം നേർരേഖയിൽ വരും.
ഒരു ദിവസത്തിൽ ക്ലോക്കിലെ മിനിട്ട് മണിക്കൂർ സൂചികൾ 44 പ്രാവശ്യം മട്ടകോണായി വരും.
കണ്ണാടിയിലെ പ്രതിബിംബം കാണാൻ, തന്നിരിക്കുന്ന സമയം 11 നെക്കാൾ ചെറുതാണെങ്കിൽ 11.60 ൽ നിന്ന് കുറക്കുക.
കണ്ണാടിയിലെ പ്രതിബിംബം കാണാൻ, തന്നിരിക്കുന്ന സമയം 11 നെക്കാൾ വലുതാണെങ്കിൽ 23.60 ൽ നിന്ന് കുറക്കുക.
0 Comments