MATHS TIPS - tricks

#MATHS TIPS





തുടർച്ചയായ എണ്ണൽ സംഖ്യകളുടെ /ഒറ്റസംഖ്യകളുടെ / ഇരട്ട സംഖ്യകളുടെ ശരാശരി കാണാൻ ആദ്യ സംഖ്യയും അവസാന സംഖ്യയും കൂട്ടി 2 കൊണ്ട് ഹരിച്ചാൽ മതി..

ഉദാ.. 1

21 മുതൽ 75 വരെയുള്ള എണ്ണൽ സംഖ്യകളുടെ ശരാശരി = 21 + 75 
                   --------    = 96/2 = 48
                         2
 ഉദാ.. 2

11 മുതൽ 100 വരെയുള്ള ഒറ്റ സംഖ്യകളുടെ ശരാശരി  = 11+99
                     ------- = 110/2 = 55
                          2
ഉദാ.. 3

1 മുതൽ 100 വരെയുള്ള ഇരട്ട സംഖ്യകളുടെ ശരാശരി = 2+100
                 ---------  = 102/2 = 51
                      2

#maths calendar  
കലണ്ടർ

 *കലണ്ടർ* 

ഒരു മാസത്തിലെ ഏതെങ്കിലും തിയ്യതിയോടു 7 കൂട്ടുകയോ കുറയ്ക്കുകയോ ചെയ്താൽ അതെ ദിവസം തന്നെ കിട്ടും 

ഉദാ: മാർച്ച് 1 തിങ്കൾ ആണെങ്കിൽ മാർച്ച്  8, 15, 22. 29 എന്നീ തീയതികൾ തിങ്കൾ ആയിരിക്കും.

 നവംബർ 16 ഞായർ ആണെങ്കിൽ നവംബർ 23, 30, 9, 2 എന്നീ തീയതികൾ ഞായർ ആയിരിക്കും. 

സാധാരണ വർഷങ്ങളിൽ നാലു കൊണ്ട് പൂർണമായി ഹരിക്കാൻ കഴിയുന്നവ അധിവർഷമാണ് (Leep year). ശതവർഷങ്ങളെ 400 കൊണ്ട് നിശ്ശേഷം ഹരിക്കാമെങ്കിൽ മാത്രമേ അധിവർഷമാകുകയുള്ളൂ. 

ഉദാ: 1944, 1980, 2016, 1600, 2000, 1200 എന്നിവ അധിവർഷമാണ്. 

 1000, 1100, 1400, 2100,2300 എന്നിവ അധിവർഷങ്ങളല്ല. കാരണം ഇവയെ 400 കൊണ്ട് പൂർണമായി ഹരിക്കാൻ കഴിയില്ല. 

 ഒരു സാധാരണ വർഷത്തിൽ 365 ദിസങ്ങളുണ്ട്.

 ഒരു അധിവർഷത്തിൽ 366 ദിവസങ്ങളുണ്ട്. 

 ഏതു മാസവും ചില ആഴ്ചകൾ അഞ്ചുതവണ വരാം. 30 ദിവസങ്ങളുള്ള മാസങ്ങളിൽ 1, 2 എന്നീ തീയതികളിൽ വരുന്ന ദിവസങ്ങൾ അഞ്ചുതവണ വരും. 31 ദിവസങ്ങളുള്ള മാസങ്ങളിൽ 1, 2,3 എന്നീ തീയതികളിൽ വരുന്ന ദിവസങ്ങൾ അഞ്ചുതവണ വരും.

 ഉദാ: 

(1) 31 ദിവസങ്ങളുള്ള ഒരു മാസത്തിലെ 10-ാം തീയതി തിങ്കളാഴ്ചയാണ്. ആ മാസത്തിൽ അഞ്ചുതവണ വരുന്ന ദിവസമേത്? 

(a)ഞായർ (b)ചൊവ്വ 

(c) വ്യാഴം (d)തിങ്കൾ 

10 തിങ്കൾ. 

3  തിങ്കൾ 

2ഞായർ 

1ശനി 

1, 2, 3 തീയതികളിൽ വരുന്ന ദിവസങ്ങൾ അഞ്ചുതവണ വരും. Ie ശനി, ഞായർ, തിങ്കൾ എന്നിവ അഞ്ചു തവണ വരും.

ഉത്തരം: a

   പൂർണ ആഴ്ചകൾ കഴിഞ്ഞുള്ള ദിവസങ്ങളാണ്

ഒറ്റദിവസങ്ങൾ  (Odd days)- 11 ദിവസങ്ങളിൽ 4 ഒറ്റദിവസങ്ങൾ (74)

 90 ദിവസങ്ങളിൽ 90/7=12 ശിഷ്ടം 6 

6 odd days

 സാധാരണ വർഷത്തിലെ 365 ദിവസങ്ങളിൽ 52 ആഴ്ച  1 ഒറ്റ ദിവസം.

 അധിവർഷത്തിലെ 366 ദിവസങ്ങളിൽ 52 ആഴ്ച  2 ഒറ്റ ദിവസങ്ങൾ.

 സാധാരണ വർഷങ്ങളിൽ ജനുവരി 1. ഡിസംബർ 31 എന്നിവ ഒരേ ദിവസമാണ്.

 അധിവർഷത്തിൽ ജനുവരി 1 ഏത് ദിവസമാണോ അതിന്റെ അടുത്ത ദിവസമാണ് ഡിസംബർ 31. 

ഉദാ:2006 ജനവരി1 ഞായറാഴ്ചയായിരുന്നു.

Therefor  2006 ഡിസംബർ 31 ഞായറാഴ്ചയാണ്. 

 1996 ജനുവരി 1 തിങ്കളാഴ്ചയായിരുന്നു. 

Therefor 1996 ഡിസംബർ 31 ചൊവ്വാഴ്ചയാണ് (1996

അധിവർഷമാണ്).

 ഏതു വർഷവും മാർച്ച്-നവംബർ; ഏപ്രിൽ-ജൂലാ യ് സപ്തംബർ-ഡിസംബർ എന്നീ ജോഡി മാസങ്ങ ളിൽ ഒരേ കലണ്ടർ ആയിരിക്കും. 

ഉദാ: 

1. ഒരു വർഷം മാർച്ച് 6 തിങ്കളാഴ്ച എങ്കിൽ ആ വർഷം കേരളപ്പിറവിദിനം ഏതാഴ്ചയാണ്? 

(a) തിങ്കൾ   (b) ചൊവ്വ 

(c) ബുധൻ  (d) വ്യാഴം 

 മാർച്ച് 6- തിങ്കൾ 

നവംബർ 6- തിങ്കൾ 

നവംബർ 1- ബുധൻ 

ഉത്തരം: (c) 

2. ഒരു വർഷം ഏപ്രിൽ 5 ശനിയാഴ്ചയാണ്. എങ്കിൽ ജൂലായ് 25 ഏത് ആഴ്ചയാണ്? 

(a)  വ്യാഴം (b) വെള്ളി 

(c) ശനി        (d) ഞായർ 

ഏപ്രിൽ 5-ശനി 

ജൂലായ് 5-ശനി 

12- ശനി  

19- ശനി  

26- ശനി 

25- വെള്ളി 

ഉത്തരം: (b) 

3. ഒരു വർഷം ക്രിസ്മസ് ബുധനാഴ്ചയായിരുന്നു. ആ വർഷം അധ്യാപകദിനം ഏത് ആഴ്ചയായിരുന്നു? 

(a) തിങ്കൾ    (b) ചൊവ്വ  

(c) ബുധൻ   (d) വ്യാഴം 

ഡിസംബർ 25- ബുധൻ 

സപ്തംബർ 25- ബുധൻ 

18- ബുധൻ 

11- ബുധൻ, 

4- ബുധൻ 

5-വ്യാഴം 

ഉത്തരം: (d)

 4. 1975 ജനുവരി 1, ബുധനാഴ്ചയാണെങ്കിൽ 1976 ജനുവരി 1 ഏത് ആഴ്ചയാണ്? 

(a) തിങ്കൾ  (b) വ്യാഴം 

(c) ബുധൻ (d) ചൊവ്വ 

1975 സാധാരണ വർഷമാണ്.

1975 ഡിസംബർ 31, 1975 ജനുവരി 1 എന്നിവ ഒരേ ദിവസമാണ്. 

1975 ഡിസംബർ 31 ബുധൻ 

1976 ജനുവരി 1വ്യാഴം. 

ഉത്തരം (b)

5. 2016 ജനവരി 1 വെള്ളിയാഴ്ചയാണ്. 2017 ജനവരി 1 ഏത് ആഴ്ചയാണ്? 

(a) തിങ്കൾ   

 (b) ചൊവ്വ 

(c). ഞായർ 

(d) ബുധൻ

മാതൃകാ ചോദ്യങ്ങൾ

 

1, 2000 ജനവരി1 ശനിയാഴ്ചയാണ്. 2004 ജനവരി 31 ഏത് ആഴ്ചയാണ്.

 (a) ശനി 

(b) തിങ്കൾ 

(c) വെള്ളി 

(d) ഞായർ

 2.താഴെ കൊടുത്തവയിൽ വ്യത്യസ്തമായ വർഷം ഏ ത് 

(a) 2300

 (b) 1900 

(c) 1200 

(d) 2100

3. 1992 വർഷത്തിൽ ഫിബ്രവരി, മാർച്ച്, ഏപ്രിൽ മാ സങ്ങളിൽ ആകെ എത്ര ദിവസങ്ങളുണ്ട്? 

(a)91 

(b)89

 (c) 90

 (d)92 

4. 2011 ഫിബ്രവരി 1 ചൊവ്വാഴ്ചയാണ്. എങ്കിൽ 2011-ൽ എത്ര ശനിയാഴ്ചകളുണ്ട്?

 (a) 53 

(b)52 

(c)51 

(d)50 

5. 2011 ഒക്ടോബർ 2 മുതൽ 2012 ഒക്ടോബർ 2 വരെ (രണ്ടുദിവസവും ഉൾപ്പടെ) എത്ര ദിവസങ്ങളുണ്ട്?

(a)366 

(b)367

(c)365 

(d)368 

6. ഒരു മാസത്തിൽ 17-ാം തീയതി ശനി. നാലാമത്തെ

ബുധൻ ഏത് തീയതി?

(a) 28 

(b) 21

(c) 25 

(d) 26

7. തന്റെ അച്ഛന്റെ പിറന്നാൾ ജനവരി 17-നും 20നും ഇടയിലാണെന്ന് ജീന ഓർക്കുന്നു. അച്ഛന്റെ പിറന്നാൾ ജനവരി 18-നും 22-നും ഇടയിലാണെ

ന്ന് അവളുടെ സഹോദരൻ ഓർക്കുന്നു. അച്ഛന്റെ പിറന്നാൾ ഏത് ദിവസമാണ്?

(a) 18 

(b) 20

 (c) 21 

(d) 19 

ഉത്തരങ്ങൾ 

1.(a)

2000 ജനവരി 1-ശനി

2001 ജനുവരി1-തിങ്കൾ (.. 2000 അധികവർഷമാണ്)

2002 ജനവരി 1-ചൊവ്വ

2008 ജനുവരി 1-ബുധൻ

2004 ജനവരി 1-വ്യാഴം

ജനുവരി 8.15, 22, 29 എന്നീ ദിവസങ്ങൾ വ്യാഴം. ജനുവരി 31 ശനി

2.(c)

1200അധിവർഷമാണ് 400 കൊണ്ട് പൂർണ്ണമായി ഹരിക

്കാം 

3.(c) ഫിബ്രവരി 29(1992 അധിവർഷമാണ് ) 

മാർച്ച് 31

ഏപ്രിൽ 30 

ആകെ ദിവസങ്ങൾ 293130=90

4. (a) 

ഫിബ്രവരി 1 ചൊവ്വ

ജനുവരി 1 ശനി

ഡിസംബർ 31  ശനി

.. ഒരു ശനി കൂടുതലായിരിക്കും. ആകെ 53 ശനിയാ ഴ്ചകൾ

.5. (b) 

2011 ഒക്ടോബർ 2 മുതൽ 2012 ഒക്ടോബർ 1-366 ദിവസം

(2012അധിവർഷമാണ്) 

2012 ഒക്ടോബർ 2-1 ദിവസം

 ആകെ 367 ദിവസം

6. (a) 17-»  ശനി

10-»ശനി

3-»ശനി

7-»ബുധൻ

7, 14, 21, 28 തീയതികൾ ബുധനാഴ്ചയാണ്. നാലാമത്തെ ബുധൻ 28.

7. (d) 

ജീന ഓർമിച്ച തിയതികൾ 18, 19 

അവളുടെ സഹോദരൻ ഓർമിച്ച തീയതികൾ -19, 20, 21 

പൊതുവായ തീയതി19

---------------------------


Post a Comment

0 Comments