മസ്തിഷ്കവും നാഡീവ്യവസ്ഥയും.*

*മസ്തിഷ്കവും നാഡീവ്യവസ്ഥയും.* 
▶ തലയോട്ടിയിലുള്ള കട്ടിയുള്ള ചർമ്മം - സ്കാൽപ്

▶തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം - കപാലം (ക്രേനിയം)

▶തലച്ചോറ് , സുഷ്മന എന്നിവയെ പൊതിഞ്ഞു കാണുന്ന സ്തരം- മെനിഞ്ജസ്  

▶മസ്തിഷ്കത്തെ ബാഹ്യക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ദ്രവം - സെറിബ്രോസ്പൈനൽ ദ്രവം 

▶തലയോടിനുള്ളിൽ മർദ്ദം സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നത് - സെറിബ്രോസ്പൈനൽ ദ്രവം 

▶തലച്ചോറിലെ ഏറ്റവും വലിയ ഭാഗം. - സെറിബ്രം 

▶ബുദ്ധി , ചിന്ത , ഭാവന , വിവേപനം , ഓർമ്മ , ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗം. - സെറിബ്രം 

▶ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം - സെറിബ്രം 

▶തലയ്ക്ക് ക്ഷതമേറ്റ ആളുടെ സംസാരശേഷി തകരാറിലാകാൻ കാരണം - സെറിബ്രത്തിന് കേടുപറ്റിയത് 

▶സംസാരശേഷിയാമായി ബന്ധപ്പെട്ട സെറിബത്തിലെ ഭാഗം - ബ്രോക്കാസ് എരിയ 

▶പരിചയമുള്ള വസ്ത്രം പേര് കേൾക്കുമ്പോൾ ' തന്നെ അതിന്റെ ചിത്രം മനസ്സിൽ തെളിയിക്കുന്ന സെറിബ്രത്തിലെ ഭാഗം - വെർണിക്സ് ഏരിയ

▶ഹ്യദയ സ്പന്ദനം , ശ്വസനം , രക്തക്കുഴലുകളുടെ സാങ്കാചം എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം - മെഡുല്ല ഒബ്ലാംഗേറ്റ

▶പീയൂഷ ഗ്രന്ഥിയുടെ ഹോർമോൺ ഉത്പാദനത്തെ നിയന്ത്രിക്കുന്നത് - ഹൈപോതലാമസ് 

▶ഛർദ്ദി , തുമ്മൽ , ചുമ എന്നീ പ്രവർത്തനങ്ങളെ നിയ ന്തിക്കുന്നത് . - മെഡുല്ല ഒബ്ലാംഗേറ്റ ( മെഡുല്ല ഒബ്ലാംഗേറ്റയിൽ ഏൽക്കുന്ന ക്ഷതം പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നു ) 

▶സെറിബ്രത്തിന് തൊട്ടു താഴെയായി കാണുന്ന നാഡീ കേന്ദ്രം - തലാമസ് 

▶സെറിബ്രത്തിലേയ്ക്കും സെറിബ്രത്തിൽ നിന്നും ഉള്ള നാഡീയ ആവേഗങ്ങളുടെ പുനഃപ്രസരണം നടത്തു ന്നത് - തലാമസ് 

▶ശരീരോഷ്മാവ് നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം -ഹൈപ്പോതലാമസ് • 

▶ശരീരത്തിലെ ജലത്തന്റെ അളവ് നിയന്ത്രിക്കുന്ന . മസ്തിഷ്കഭാഗം - ഹൈപ്പോതലാമസ് 

▶വിശപ്പ് , ദാഹം , ലൈംഗികാസക്തി എന്നിവയെ നിയന്തിക്കുന്ന തലച്ചോറിന്റെ ഭാഗം - ഹൈപ്പോതലാമസ് 

▶രക്തഘടകങ്ങളുടെ സാധാരണ സ്ഥിതി നിലനിർത്തു ന്നതിനു സഹായിക്കുന്ന ഭാഗം - ഹൈപ്പോതലാമസ്

▶ ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് - സെറിബ്രം

▶ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിക ഭാഗം - മെഡുല ഒബ്ലാംഗേറ്റ

▶ മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം - സെറിബെല്ലം

▶ വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിന്റെ ഭാഗം - തലാമസ്

▶ നിദ്രാവേളയിൽ സെറിബ്രത്തിലേക്കുള്ള ആവേഗങ്ങളെ തടയുന്നത് - തലാമസ്


Post a Comment

0 Comments