ഹൃദയം short note

ഹൃദയം 
1)എന്നാണ്  ലോക  ഹൃദയ ദിനം? സെപ്റ്റംബർ 29
2)ഹൃദയത്തെയും ഹൃദ്രോഗങ്ങളെയും 
കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ? 
 കാർഡിയോളജി
3)അർബുദം ബാധിക്കാത്ത  അവയവം? 
 ഹൃദയം 
4)മനുഷ്യ ഹൃദയത്തിന്റെ  ഏകദേശ ഭാരം? 
 300ഗ്രാം 
5)മനുഷ്യ ഹൃദയത്തിൽ  എത്ര  അറകളുണ്ട്? 
 4
6)ഹൃദയത്തെ പൊതിഞ്ഞ്  ഏറ്റവും  പുറമെ  കാണുന്ന ആവരണം? 
  പെരികാർഡിയം 
7)ഹൃദയഭിത്തി നിർമിച്ചിരിക്കുന്ന  ആവരണം? 
 പെരികാർഡിയം, മയോകാർഡിയം, എന്തോകാർഡിയം 
8)വിവിധ ഭാഗങ്ങളിൽ  നിന്നു  അശുദ്ധരക്തത്തെ  സ്വികരിക്കുന്ന ഹൃദയത്തിന്റെ  അറ?
 വലത്തെ ഓറിക്കിൽ
✍ #ഹൃദയം 

👉 ഹൃദയത്തിന്റെ ഏകദേശ ഭാരം 300 ഗ്രാം ആണ്

👉 ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ട സ്തരമാണ്  പെരികാർഡിയം

👉 സ്തരങ്ങൾക്കിടയിൽ നിറഞ്ഞിരിക്കുന്ന ദ്രവമാണ് പെരികാർഡിയൽ ദ്രവം

👉 മനുഷ്യഹൃദയത്തിന്  നാല് അറകളാണുള്ളത്
മുകളിലത്തെ രണ്ടറകളെ ഏട്രിയങ്ങൾ എന്നും താഴത്തെ രണ്ടറകളെ വെൻട്രിക്കിളുകൾ എന്നും പറയുന്നു

👉 ഹൃദയത്തിൽ നിന്ന് രക്തം വഹിക്കുന്ന കുഴലുകളാണ് ധമനികൾ

👉 ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കുഴലുകൾ സിരകൾ 

👉 ഹൃദയത്തിന്റെ താളാത്മകമായ മിടിപ്പിന് തുടക്കം കുറിക്കുന്നതും സ്പന്ദനനിരക്ക് നിയത്രിക്കുന്നത് വലത് ഏട്രിയത്തിനുമുകൾഭാഗത്തുള്ള  സൈനോ   ഏട്രിയൽ നോഡിലെ (SA node) പേശികളാണ്

ഈ ഭാഗമാണ് പേസ്മേക്കർ എന്നറിയപ്പെടുന്നത്

👉 ഹൃദയ അറകളുടെ സങ്കോചത്തെ സിസ്റ്റോളി (Systole) എന്നും വിശ്രാന്താവസ്ഥയെ ഡയസ്റ്റോളി എന്നും പറയുന്നു. 

👉 ഒരു സിസ്റ്റോളിയും ഡയസ്റ്റോളിയും ചേർന്നതാണ് ഹൃദയസ്പന്ദനം

👉 ഒരോ തവണയും ഹൃദയം സങ്കോചിക്കുമ്പോൾ 70 മില്ലിലിറ്റർ രക്തം ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുന്നു

ഇത് ധമനികളിലേല്പിക്കുന്ന മർദമാണ് സിസ്റ്റോളിക് പ്രഷർ

 ഇത് 120 mm Hg ആണ്

👉 ഹൃദയം പൂർണമായി വികസിക്കുമ്പോൾ അത്രതന്നെ രക്തം തിരിച്ച് ഹൃദയത്തിലെത്തും

ഈ സമയത്ത് ധമനികളിലനുഭവപ്പെടുന്ന കുറഞ്ഞ മർദമാണ് ഡയസ്റ്റോളിക് പ്രഷർ

ഇത് 80mm Hg ആണ്

👉 ഈ രണ്ടു മർദങ്ങളും ചേർത്താണ് ഒരാളുടെ രക്തസമ്മർദം പറയുക

👉 പ്രായപൂർത്തിയായ ഒരാളുടെ രക്തസമ്മർദം 120/80 mm Hg

👉 രക്തസമ്മർദം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് സ്ഫിഗ്മോ മാനോമീറ്റർ

👉 മനുഷ്യഹൃദയം ഒരു മിനുട്ടിൽ ശരാശരി 72 തവണ സ്പന്ദിക്കുന്നു

Post a Comment

0 Comments