മഹത്വചനങ്ങൾ

*മഹത്വചനങ്ങൾ*
 
🔴 ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്:
       👉ഡി എസ് കോത്താരി.

🔴 പശ്ചിമ ബംഗാളും പൂർവ്വ ബംഗാളും ഒരു ഹൃദയത്തിൻറെ രണ്ട് അറകളാണ്.ഈ അറകളിൽ നിന്നുത്ഭവിക്കുന്ന ചുടു രക്തമാണ് ബംഗാളിയുടെ സിരകളിലൂടെ ഒഴുകുന്നത്.
       👉രവീന്ദ്രനാഥ ടാഗോർ.

🔴 വേല ചെയ്താൽ കൂലി കിട്ടണം:
        👉വൈകുണ്ഠസ്വാമികൾ.

🔴 സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്. ഞാൻ അത് നേടുക തന്നെ ചെയ്യും.
     👉 ബാലഗംഗാധര തിലകൻ.

🔴 വിദ്യകൊണ്ട് പ്രബുദ്ധരാവുക. സംഘടനകൊണ്ട് ശക്തരാകുക:
       👉ശ്രീനാരായണഗുരു.

🔴 മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി:
      👉ശ്രീനാരായണഗുരു.

🔴 ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം നൽകിയില്ലെങ്കിൽ കാണായ പാടങ്ങളിൽ എല്ലാം മുട്ടിപ്പുല്ല് കുരിപ്പിക്കും.
     👉അയ്യങ്കാളി.

🔴 എന്റെ പത്രാധിപരെ കൂടാതെ എനിക്ക് പത്രമെന്തിന്, അച്ചുകൂടമെന്തിന്:
      👉വക്കം മൗലവി.

🔴 ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചു വരും, പരാജയപ്പെട്ടാൽ എൻറെ ജഡം സമുദ്രത്തിന് സംഭാവന നൽക്കും.
    👉ഗാന്ധിജി.

🔴 അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിന്റെ മഹാക്ഷേത്രങ്ങളാണ്:
      👉ജവഹർലാൽ നെഹ്റു.

Post a comment

0 Comments

isro