ചരിത്രം ചില പ്രധാന ചോദ്യങ്ങൾ

ചരിത്രം ചില പ്രധാന ചോദ്യങ്ങൾ 
_________________
1540-ൽ ഹുമയൂണിനെ പരാജയപ്പെടുത്തി ഭരണം സ്ഥാപിച്ച രാജവംശം?
ans : സൂർ രാജവംശം
സൂർവംശ സ്ഥാപകൻ?
ans : ഷേർഷാ സൂരി
മുഗളൻമാർക്ക് ഒരു കേന്ദ്രീകൃത ഭരണ വ്യവസ്ഥ ചെയ്തത്?
ans : ഷേർഷാ
ഷേർഷായുടെ യഥാർത പേര്?
ans : ഫരീദ്
ജാഗീർ സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി?
ans : ഷേർഷാ
ഷേർഷാ സ്ഥാപിച്ച നീതിന്യായ കോടതി?
ans : ദാരുൾ അദാലത്ത്
ഷെർഷായുടെ കാവൽപ്പട അറിയപ്പെടുന്നത്?
ans : ഫൗജ് 
'റുപ്യ' എന്ന നാണയ സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി?
ans : ഷേർഷാ (1542)
'മൊഹർ' എന്ന സ്വർണ്ണനാണയവും, ‘ദാം’ എന്ന ചെമ്പ് നാണയവും പുറത്തിറക്കിയ ഭരണാധികാരി?
ans : ഷേർഷാ
‘ഫിറോസ് ഷാ കോട്ട്ല’യുടെ കവാടം?
ans : ഖൂനി ദർവാസ
കുതിരക്ക് ‘ചാപ്പ’ കുത്തുന്ന സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി?
ans : ഷേർഷാ
ഷേർഷാ നിർമ്മിച്ച സത്രങ്ങൾ അറിപ്പെടുന്നത്?
ans : സരായികൾ
ഷേർഷയുടെ ഹിന്ദു ജനറൽ?
ans : ബ്രഹ്മജിത്ത് ഗൗർ
വെടിമരുന്നുശാലയിലെ തീപിടിത്തത്തിൽ മരിച്ച സൂർ ഭരണാധികാരി?
ans : ഷേർഷാ
ഷേർഷായുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?
ans : സസാരം
കുതിരപ്പുറത്ത് സഞ്ചരിച്ച് കത്തുകൾ എത്തിക്കുന്ന തപാൽ സമ്പ്രദായം ആരംഭിച്ച ഭരണാധികാരി?
ans : ഷേർഷാ

ഷേർഷയ്ക്ക് ‘ഷേർ ഖാൻ’ എന്ന സ്ഥാനപ്പേര് നൽകിയ ഭരണാധികാരി?
ans : ബഹർ ഖാൻ(ബീഹാറിലെ രാജാവ്)
ഷേർഷയെ തുടർന്ന് അധികാരത്തിൽ വന്ന ഭരണാധികാരി?
ans : ഇസ്ലാംഷാ
സൂർവംശത്തിലെ അവസാന രാജാവ്?
ans : ആദിൽഷാ സൂരി
'ഗ്രാന്റ ട്രങ്ക് റോഡ്’ നിർമ്മിച്ച സൂർ ഭരണാധികാരി?
ans : ഷേർഷാ
‘ലോങ് വാക്ക്’,’സഡക്-ഇ-അസം’ എന്നീ പേരുകളിൽ അറിയപ്പെടുന്നത്?
ans : ഗ്രാന്റ ട്രങ്ക് റോഡ്
കൊൽക്കത്തയെ അമൃത്സറുമായി ബന്ധിപ്പിക്കുന്ന റോഡാണ് ഗ്രാന്റ ട്രങ്ക് റോഡ്, ഗ്രാന്റ ടങ്ക് റോഡിന്റെ ഇപ്പോഴത്തെ പേര്?
ans : NH-2

Post a comment

0 Comments