*സംഘകാലത്തെ തിണകൾ*
സംഘ കാലത്ത് ദക്ഷിണേന്ത്യയിലെ ജനവാസ യോഗ്യമായ പ്രദേശങ്ങളെ തിണകളായിട്ടാണ് തിരിച്ചിരുന്നത് അവയാണ് കുറിഞ്ചി, മുല്ലൈ പാലൈ,മരുതം, നെയ്തൽ
💎കുറിഞ്ചി
പർവതപ്രദേശമായിരുന്ന തിണയാണ് "കുറിഞ്ചി". മുരുകനെ ആരാധിച്ചിരുന്ന പ്രദേശവാസികൾ "വേടർ" എന്നറിയപ്പെട്ടു. നായാട്ട് നടത്തിയാണ് ഇവർ ജീവിച്ചിരുന്നത്.
💎മുല്ലൈ
ചെറിയ കുന്നുകളും പുൽമേടുകളും ഉൾപ്പെട്ട പ്രദേശം. മുല്ലൈയ്ക്ക് തമിഴിൽ കാട് എന്ന അർത്ഥവുമുണ്ട് ഈ പ്രദേശത്ത് താമസിച്ചിരുന്നവർ കന്നുകാലികളെ വളർത്തി ജീവിച്ചിരുന്ന "ഇടയർ"ആണ്. "മായോൻ" ആയിരുന്നു ഇവരുടെ ആരാധനാമൂർത്തി.
💎പാലൈ
വരണ്ട ഭൂമിയായിരുന്നു പാലൈ തിണ ഫല ഭുഷ്ടി ഇല്ലാത്ത ഭൂമി ആകയാൽ പിടിച്ചുപറിയും മോഷണവും ആയിരുന്നു പ്രദേശവാസികളുടെ തൊഴിൽ "കളവർ, മറവർ" എന്നറിയപ്പെട്ടിരുന്ന ഇവർ "കൊറ്റവൈ" (കാളി) ആണ് ആരാധിച്ചിരുന്നത്.
💎മരുതം
വയലേലകൾ ഉൾപ്പെട്ട പ്രദേശം ഏറ്റവും ഫലഭൂയിഷ്ടമായ തിണ കൃഷിപ്പണിയിൽ ഏർപ്പെട്ടിരുന്ന ഇവർ "ഉഴവർ"എന്നറിയപ്പെട്ടിരുന്നു. "വേന്തൻ" ആയിരുന്നു ദൈവം.
💎നെയ്തൽ
സമുദ്രത്തോടു ചേർന്ന തീരപ്രദേശമാണ് നെയ്തൽ "ഉപ്പവർ, പരവതനാർ" എന്നെല്ലാം പ്രദേശവാസികൾ അറിയപ്പെട്ടു. "കടലോൻ" എന്ന ദൈവത്തെ ആരാധിച്ചിരുന്ന ഇവരുടെ തൊഴിൽ മത്സ്യ ബന്ധനമായിരുന്നു.
0 Comments