SCERT | Geography


*1  ഭൂരൂപങ്ങൾ ഉണ്ടാകുന്നതിനു സഹായിക്കുന്ന പ്രക്രിയകൾ അറിയപ്പെടുന്നത്*⁉️⁉️
ഭൂരൂപ രൂപീകരണ പ്രക്രിയകൾ

*2. ഭൂരൂപ രൂപീകരണ സഹായികൾ ഏവ*⁉️
വെള്ളം കാറ്റ് ഹിമാനികൾ തിരമാല



3. മഞ്ഞുമൂടിയ ഉയർന്ന പ്രദേശങ്ങളിൽ നിന്നും താഴ്വരയിലേക്ക് നീങ്ങുന്ന മഞ്ഞുമലകൾ അറിയപ്പെടുന്നത്*⁉️
ഹിമാനികൾ


*4. ഭൂരൂപങ്ങളുടെ രൂപീകരണം, പരിണാമം എന്നിവയെക്കുറിച്ച് പഠിക്കുന്ന ഭൗമശാസ്ത്രശാഖ*⁉️⁉️
ഭൂരൂപ രൂപീകരണ ശാസ്ത്രം/ ജിയോ മോർഫോളജി



*5. ഭൗതികവും രാസികവും ജൈവികവും ആയ അപക്ഷയത്തിലൂടെ ശിലകൾ പൊടിഞ്ഞ് രൂപപ്പെട്ട വസ്തുക്കളെ ഒഴുകുന്ന വെള്ളം, കാറ്റ് ,തിരമാല, ഹിമാനികൾ മുതലായ ബാഹ്യ  ശക്തികൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്ന പ്രക്രിയ*⁉️⁉️
അപരദനം✅



 *6.അപരദനം വഴി നീക്കി കൊണ്ടു പോകുന്ന വസ്തുക്കൾ താഴ്ന്ന പ്രദേശങ്ങളിൽ നിക്ഷേപിക്കപ്പെടുന്നത്*⁉️⁉️
നിക്ഷേപണം✅


 *7. ഒരു നദി ഉത്ഭവിക്കുന്ന പ്രദേശം അറിയപ്പെടുന്നത്*⁉️⁉️
പ്രഭവസ്ഥാനം


 *8. നദികൾ കടലിലോ മറ്റേതെങ്കിലും ജലാശയത്തിലോ  പതിക്കുന്ന ഇടം അറിയപ്പെടുന്നത്*⁉️⁉️
നദീമുഖം



 *9.നദിയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്ന ഘടകങ്ങളിൽ പെടാത്തത്?*

ജലത്തിന്റെ അളവ് 
ശിലാ  ഘടന 
ചൂട് 
പ്രദേശത്തിന്റെ ചരിവ്⁉️⁉️
ചൂട്✅



🌹🌹 *10. ശക്തമായ അപരദന  പ്രവർത്തനം നടക്കുന്ന നദീ  മാർഗ്ഗഘട്ടം ഏത്*

മധ്യഘട്ടം 
ഉപരിഘട്ടം⁉️⁉️
ഉപരിഘട്ടം✅



🌹🌹 *11.താഴ് വരകൾ, വെള്ളച്ചാട്ടങ്ങൾ എന്നീ ഭൂരൂപങ്ങൾ കാണപ്പെടുന്ന നദീമാർഗ്ഗഘട്ടം*

ഉപരിഘട്ടം 
മധ്യഘട്ടം⁉️⁉️
ഉപരിഘട്ടം✅



12. മിയാൻഡറുകൾ, ഓക്സ്ബോ തടാകങ്ങൾ മുതലായവ കാണുന്ന നദീ  മാർഗഘട്ടം*

മധ്യഘട്ടം 
ഉപരിഘട്ടം⁉️⁉️
മധ്യഘട്ടം✅



 *13. നിക്ഷേപണ പ്രവർത്തനങ്ങൾ  സജീവമായ നദീ മാർഗഘട്ടം*

മധ്യഘട്ടം 
കീഴ് ഘട്ടം ⁉️⁉️
കീഴ് ഘട്ടം✅



 *14.പ്രളയ സമതലങ്ങൾ, ഡെൽറ്റകൾ മുതലായവ കാണുന്ന നദീ മാർഗഘട്ടം*

മധ്യഘട്ടം 
കീഴ്ഘട്ടം ⁉️⁉️
കീഴ്ഘട്ടം✅



 *15. നദി ഒഴുകി കൊണ്ടുപോകുന്ന ചരൽ ,മണൽ ,ഉരുളൻകല്ലുകൾ തുടങ്ങിയവ അടിത്തട്ടിലും ഇരുവശങ്ങളിലുമുള്ള ശിലകളിൽ ഉരസുന്നതും  മൂലം പാറകൾക്ക് തേയ്മാനം ഉണ്ടാകുന്നതിനു കാരണമാകുന്നു .ഇപ്രകാരമുള്ള അപരദനം അറിയപ്പെടുന്നത്*⁉️⁉️
അപഘർഷണം✅



*16. നദിയുടെ അപരദന- നിക്ഷേപണ ഫലമായുണ്ടാകുന്ന ഭൂരൂപങ്ങൾ  അറിയപ്പെടുന്നത്*⁉️⁉️
നദീജന്യ ഭൂരൂപങ്ങൾ✅



*17.നദിയുടെ അടിത്തട്ടിൽ അപരദനം തീവ്രമാകുന്നതോടെ താഴ് വരകൾക്ക് പ്രത്യേക രൂപം കൈവരുന്നു . ഇങ്ങനെ V ആകൃതിയിൽ കാണപ്പെടുന്ന ഭൂരൂപങ്ങൾ അറിയപ്പെടുന്നത്*⁉️⁉️
V രൂപ താഴ്‌വരകൾ✅


 *18.കഠിനവും മൃദുലവുമായ ശിലകൾ ഇടകലർന്നു കാണപ്പെടുന്ന താഴ്വരകളിൽ മൃദു ശിലകൾക്ക് കൂടുതൽ അപരദനം ഉണ്ടാകുന്നത് മൂലം ഉണ്ടാകുന്ന ഭൂരൂപങ്ങൾ*⁉️⁉️
വെള്ളച്ചാട്ടങ്ങൾ ✅



*19. ചെരിവ് കുറഞ്ഞ പ്രദേശത്തുകൂടി പോകുന്ന നദിയുടെ ഒഴുക്കിനെ  അവസാദങ്ങളോ  ശിലാ രൂപങ്ങളോ തടസ്സപ്പെടുത്തുമ്പോൾ നദി ഒഴുകുന്നത് അറിയപ്പെടുന്നത്*⁉️⁉️
മിയാൻഡറുകൾ✅



*20. തുടർച്ചയായ അപരദന - നിക്ഷേപണ പ്രക്രിയയിലൂടെ നദിയുടെ വലയങ്ങൾ കൂടുതൽ വളയുകയും തുടർന്ന് നദി നേർഗതി  സ്വീകരിക്കുകയും ചെയ്യുന്നു. വളഞ്ഞു ഒഴുകിയ ഭാഗം നിക്ഷേപണത്തിലൂടെ നദിയുടെ പ്രധാന ഭാഗത്തു നിന്ന് വേർപെട്ട് ഒറ്റപ്പെട്ടു ഉണ്ടാകുന്ന ഭൂരൂപങ്ങൾ അറിയപ്പെടുന്നത്*⁉️⁉️
ഓക്സ്ബോ തടാകങ്ങൾ✅


*21.മഴക്കാലത്ത് നദി കരകവിഞ്ഞ് പ്രളയജലം നദിയുടെ ഇരുകരകളിലും എക്കൽ നിക്ഷേപിച്ച് ഉണ്ടാകുന്ന സമതലങ്ങൾ അറിയപ്പെടുന്നത്*⁉️⁉️
പ്രളയ സമതലങ്ങൾ✅



 *22. ഇന്ത്യൻ കാർഷിക മേഖലയുടെ നട്ടെല്ല്*⁉️⁉️
ഉത്തരേന്ത്യൻ സമതലങ്ങൾ/ സിന്ധു ഗംഗ ബ്രഹ്മ പുത്രാ സമതലങ്ങൾ✅


 *23. ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ സമതലം*⁉️⁉️
ഗംഗാ സമതലം✅


*24. ഒരു നദിയിലേക്ക് ഒഴുകി ചേരുന്ന ഉപനദികളെയും നീർച്ചാലുകളെയും അറിയപ്പെടുന്നത്*⁉️⁉️
പോഷകനദി✅



*25. നദി മുഖത്തോട് അടുക്കുമ്പോൾ വൻതോതിലുള്ള അവസാദ - നിക്ഷേപണം, ചെരുവിന്റെ അഭാവം എന്നിവയുടെ ഫലമായി നദികൾ പലതായി വേർപിരിഞ്ഞു ഒഴുകുന്നത് അറിയപ്പെടുന്നത്*⁉️⁉️
കൈവഴികൾ✅



 *26. നദികൾ ഒഴുകി കൊണ്ടുവരുന്ന അവസാദങ്ങൾ കൈവഴികൾക്കിടയിൽ നിക്ഷേപിച്ചു  ത്രികോണ സമാനമായ ആകൃതിയിൽ ഉണ്ടാകുന്ന ഭൂരൂപങ്ങൾ അറിയപ്പെടുന്നത്*⁉️⁉️
ഡെൽറ്റകൾ✅



 *27. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ*⁉️⁉️
പശ്ചിമബംഗാളിലെ സുന്ദർബൻ✅


*28. സുന്ദർബൻ എന്ന പേര് ലഭിക്കാൻ കാരണമായ സസ്യം*⁉️⁉️
സുന്ദരി എന്ന കണ്ടൽ  സസ്യങ്ങൾ✅



 *29.വെള്ളച്ചാട്ടങ്ങൾക്ക് കാരണം*

 അപരദനം 
നിക്ഷേപണം⁉️⁉️
അപരദനം✅



 *30. പ്രളയ സമതലങ്ങൾ ക്ക് കാരണം*

 അപരദനം 
നിക്ഷേപണം⁉️⁉️
നിക്ഷേപണം✅



*31. ഡെൽറ്റകൾ രൂപപ്പെടാൻ കാരണം*

 അപരദനം 
നിക്ഷേപണo⁉️⁉️
നിക്ഷേപണo✅



 *32. ഉപരിതല നീരൊഴുക്കിന്റെ  ഒരു ഭാഗം മണ്ണിനടിയിലേക്ക് ഊർന്നിറങ്ങുന്നത് അറിയപ്പെടുന്നത്*⁉️⁉️
ഭൂഗർഭജലം✅



 *33. ഒട്ടുമിക്ക വസ്തുക്കളെയും അലിയിച്ചു ചേർക്കാൻ കഴിവുള്ള ജലം ശിലകളിലൂടെ ഒഴുകുമ്പോൾ ശിലകളിലെ ചില ധാതുക്കൾ ജലത്തിൽ അലിഞ്ഞു ചേരുന്നു. ഈ പ്രക്രിയ അറിയപ്പെടുന്നത്*⁉️⁉️
ലയനം✅


*34.ഭൂമിയിൽ താഴ്ന്നിറങ്ങുന്ന  മഴ വെള്ളം ചുണ്ണാമ്പ് കല്ല് പോലുള്ള ശിലകളിൽ പതിക്കുമ്പോൾ അവ വളരെയെളുപ്പം ജലത്തിൽ ലയിക്കുന്നു . ആയതിനാൽ ഭൂഗർഭ ജലത്തിന്റെ അപരദന- നിക്ഷേപണ ഭൂരൂപങ്ങൾ മുഖ്യമായും ചുണ്ണാമ്പു ശിലാ പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. ഇത്തരം ഭൂ  സവിശേഷതകൾ അറിയപ്പെടുന്നത്*⁉️⁉️
കാസ്റ്റ് ഭൂപ്രകൃതി(karst topography )✅


 *35. ചുണ്ണാമ്പ് നിക്ഷേപണ ഭൂരൂപങ്ങൾ താഴേക്ക് വളരുന്നത് അറിയപ്പെടുന്നത്*⁉️⁉️
സ്റ്റാലക്റ്റൈറ്റുകൾ✅



 *36. ചുണ്ണാമ്പ് നിക്ഷേപം താഴെ നിന്ന് മുകളിലേക്ക് വളരുന്നത് അറിയപ്പെടുന്നത്*⁉️⁉️
സ്റ്റാലക്മൈറ്റുകൾ✅



*37. സ്റ്റാലക്റ്റൈറ്റുകളും സ്റ്റാലക് മൈറ്റുകളും കൂടുതൽ വളരുന്നതോടെ അവർ പരസ്പരം കൂടിചേർന്ന് ഉണ്ടാകുന്ന ഭൂരൂപം*⁉️⁉️
സ്തംഭങ്ങൾ (Pillers)✅



 *38. ഇന്ത്യയിലെ പ്രധാന ചുണ്ണാമ്പു ശിലാ ഗുഹയായ  ബോറ ഗുഹ  കാണപ്പെടുന്ന സംസ്ഥാനം*⁉️⁉️
വിശാഖപട്ടണം,ആന്ധ്രപ്രദേശ് ✅


 *39. തിരമാലകളുടെ അപരദനo നിക്ഷേപണം എന്നിവയുടെ ഫലമായി ഉണ്ടാകുന്ന ഭൂരൂപങ്ങൾ അറിയപ്പെടുന്നത്*⁉️⁉️
കടൽത്തീര ഭൂരൂപങ്ങൾ✅✅✅✅🥇🥇🥇


 *40 .അപരദനം മൂലം കടലിലേക്ക് തള്ളി നിൽക്കുന്ന ചെങ്കുത്തായ കുന്നുകൾ അറിയപ്പെടുന്നത്*⁉️⁉️
കടൽത്തീര ക്ലിഫുകൾ✅



 *41. കേരളത്തിൽ കടൽത്തീര ക്ലിഫുകൾ കാണപ്പെടുന്നത് എവിടെ*⁉️⁉️
തിരുവനന്തപുരത്ത് വർക്കല തീരത്ത്✅



*42. തിരമാലകളുടെ അപഘർഷണ ഫലമായി കടൽത്തീര ശിലകൾ ഒറ്റപ്പെട്ട തൂണുകൾ ആയി രൂപപ്പെടുന്ന ശിലാ രൂപങ്ങൾ അറിയപ്പെടുന്നത്*⁉️⁉️
സ്തംഭങ്ങൾ(Stacks)✅


🌹 *43. കടൽത്തീര സ്തംഭങ്ങൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം*⁉️⁉️
കണ്ണൂർ,തലശ്ശേരി കടൽത്തീരത്ത്✅



🌹 *44. മണൽ ,മിനുസമായ ചരൽ മുതലായവ കടൽത്തീരത്തു നിക്ഷേപിച്ചുണ്ടാകുന്ന ഭൂരൂപങ്ങൾ*⁉️⁉️
ബീച്ചുകൾ✅


🌹 *45. കേരളത്തിലെ പ്രധാന ബീച്ചുകൾ ഏവ*⁉️⁉️
കോവളം ശംഖുമുഖം വർക്കല ചെറായി കോഴിക്കോട് മുഴുപ്പിലങ്ങാട്✅



🌹🌹 *46. മരുഭൂമിയിൽ ഭൂരൂപങ്ങൾ ഉണ്ടാകാൻ കാരണമായ ബാഹ്യ ശക്തി*⁉️⁉️
കാറ്റ്✅


🦚🦚🦚🦚🅿️©️®️🦚🦚🦚🦚
🌹🌹 *47. ചുഴറ്റി വീശുന്ന കാറ്റ്  മരുഭൂമിയിലെ വരണ്ട മണൽ മണ്ണിനെ ഇളക്കിമാറ്റി മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്ന അപരദന പ്രവർത്തനം അറിയപ്പെടുന്നത്*⁉️⁉️
ഡിഫ്ലാഷൻ(Deflation)✅



*48. അപഘർഷണം മൂലമുണ്ടാകുന്ന കൂൺ  രൂപത്തിൽ കാണുന്ന ശിലകൾ*⁉️⁉️
കൂൺ ശിലകൾ✅


*49. മണൽ കൂനകൾക്ക് കാരണം*
അപരദനം 
നിക്ഷേപണം ⁉️⁉️
നിക്ഷേപണം✅


*50. ചന്ദ്രക്കലയുടെ ആകൃതിയിൽ കാണുന്ന മരുഭൂമിയിലെ ഭൂരൂപം*⁉️⁉️
ബർക്കൻസ്✅


51. ചലിക്കുന്ന മഞ്ഞുപാളികൾ അറിയപ്പെടുന്നത്*⁉️⁉️
ഹിമാനികൾ✅



 *52. ഹിമാനികളുടെ അപരദന ഫലമായി ചാരുകസേരയുടെ  രൂപത്തിൽ രൂപംകൊള്ളുന്ന താഴ്വരകൾ*⁉️⁉️
സിർക്കുകൾ✅



 *53. താഴ്വരകളിലൂടെ ഹിമാനികൾ കടന്നുപോകുമ്പോൾ അപരദനം മൂലം നിരപ്പായ അടിത്തട്ടുo ചെങ്കുത്തായ വശങ്ങളുള്ള ഭൂരൂപങ്ങൾ സൃഷ്ടിക്കപ്പെടുന്നു ഇവ അറിയപ്പെടുന്നത്*⁉️⁉️
U രൂപ ഹിമ താഴ്വരകൾ✅

 *54. ഹിമാനികൾ വഹിച്ചുകൊണ്ടുവരുന്ന അവസാദങ്ങൾ ഹിമ താഴ് വ രയുടെ വിവിധഭാഗങ്ങളിൽ നിക്ഷേപിച്ച ഉണ്ടാകുന്ന ഭൂരൂപങ്ങൾ*⁉️⁉️
മൊറൈനുകൾ✅


*55. അപരദന ഫലമായി ഉയർന്ന പ്രദേശങ്ങൾ നിരപ്പാക്കുകയും(Degradation) നിക്ഷേപണ ഫലമായി താഴ്ന്ന പ്രദേശങ്ങൾ നികത്തപ്പെട്ടുകയും(Agradation) ചെയ്യുന്ന പ്രവർത്തനം.*⁉️⁉️
നിരപ്പാക്കൽ പ്രക്രിയ(Gradation process )✅



 *56. ഹിമാനികളുടെ പ്രവർത്തനഫലമായി പിരമിഡിനു സമാനമായ രൂപത്തിൽ ഉണ്ടാകുന്ന കൊടുമുടികൾ*⁉️⁉️
ഹോൺസ്✅✅


 *57. നദികളുടെ ഇരുകരകളിലും നിക്ഷേപണ പ്രവർത്തനം മൂലം നദിക്കു സമാന്തരമായി ഉണ്ടാകുന്ന തിട്ടകൾ അറിയപ്പെടുന്നത്*⁉️⁉️
ലെവിസ്✅




Post a Comment

0 Comments