ConfusingFacts

രക്തം!

● 'സാർവ്വത്രിക ദാതാവ്' എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്?
O ഗ്രൂപ്പ് 

● 'സാർവ്വത്രിക സ്വീകർത്താവ്' എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്?
AB ഗ്രൂപ്പ്

● ഏറ്റവും കൂടുതൽ കണ്ടുവരുന്ന രക്തഗ്രൂപ്പ്?
O +ve ഗ്രൂപ്പ്

● ഏറ്റവും കുറവ് കാണപ്പെടുന്ന രക്തഗ്രൂപ്പ്?

AB -ve

അളവുകളും യൂണിറ്റും!

● സമയം - സെക്കന്റ്

● വൈദ്യുത ചാർജ്ജ് -  കൂളോം

● വ്യാപ്തം - ഘനമീറ്റർ

● ആവൃത്തി - ഹെർട്സ്

● വൈദ്യുതധാര - ആമ്പിയർ

● താപം - ജൂൾ

● പ്രവൃത്തി - ജൂൾ

● ശബ്ദം - ഡെസിബൽ

● ബലം - ന്യൂട്ടൺ

● വൈദ്യുതരോധം - ഓം

● ഇലക്ട്രിക് പവർ - വാട്ട്

● യന്ത്രങ്ങളുടെ പവർ - കുതിരശക്തി

● ഊഷ്മാവ് - കെൽവിൻ/ഡിഗ്രി സെൽഷ്യസ്


*ദേശീയ വനിതാ കമ്മീഷൻ*!

(1). ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നതെന്ന്?
1992 ജനുവരി 31

(2). ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സണനെ നാമനിർദേശം ചെയ്യുന്നതാര്?
കേന്ദ്ര സർക്കാർ

(3). ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ, അംഗങ്ങൾ എന്നിവരുടെ കാലാവധി എത്രയാണ്?
മൂന്ന് വർഷം

(4). ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ, അംഗങ്ങൾ എന്നിവർ രാജിക്കത്ത് നൽകുന്നത്?
കേന്ദ്ര സർക്കാരിന്

(5). അധ്യക്ഷ, അംഗങ്ങൾ എന്നിവരെ നീക്കം ചെയ്യാൻ അധികാരമുള്ളതാർക്ക്?
കേന്ദ്ര സർക്കാരിന്

(6). ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ?
ജയന്തി പട്‌നായിക്

(7). ദേശീയ വനിതാ കമ്മീഷന്റെ പ്രതിമാസ പ്രസിദ്ധീകരണം ഏത്?
രാഷ്ട്ര മഹിള

(8). ദേശീയ വനിതാ കമ്മീഷന്റെ ആസ്ഥാനം?
ന്യൂഡൽഹി

(9). ദേശീയ വനിതാ കമ്മീഷന്റെ രണ്ടാമത്തെ അധ്യക്ഷ?
വി. മോഹിനി ഗിരി

(10). ദേശീയ വനിതാ കമ്മീഷന്റെ അധ്യക്ഷ പദവി രണ്ടു തവണ വഹിച്ചതാര്?
ഗിരിജാ വ്യാസ്


#ConfusingFacts

Post a Comment

0 Comments