ഇന്ത്യയിലെ മേജർ തുറമുഖങ്ങൾ | LDc | LGS note

*ഇന്ത്യയിലെ മേജർ തുറമുഖങ്ങൾ*

📀 ഇന്ത്യയിലെ മേജർ തുറമുഖങ്ങളുടെ എണ്ണം
13

📀മേജർ തുറമുഖങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്
കേന്ദ്ര സർക്കാർ

📀ചെറുകിട തുറമുഖങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്
സംസ്ഥാന സർക്കാർ

📀ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം?
തമിഴ്നാട്

📀ഏറ്റവും കൂടുതൽ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം?
മഹാരാഷ്ട്ര

📀ഇന്ത്യ വിഭജനത്തിൻ സന്തതി എന്നറിയപ്പെടുന്ന തുറമുഖം
കാണ്ട്ല

📀  കാണ്ട്ല തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ഗുജറാത്ത്

📀ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം?
കണ്ട്ല

📀കറാച്ചി തുറമുഖത്തിന്റെ കുറവ് നികത്താനായി നിർമ്മിച്ച തുറമുഖം?
കാണ്ട്ല

📀1965-ൽ ഇന്ത്യയിലെ ആദ്യ  പ്രത്യേക സാമ്പത്തിക മേഖലയായി (സൈസ്)
പ്രഖ്യാപിച്ച തുറമുഖം
കാണ്ട്ല

📀കാണ്ട്ല തുറമുഖത്തിനടുത്തു സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം?
അലാങ്ങ്

📀കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്നത് ?
അലാങ്ങ്

📀ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയപ്പെടുന്നത്?
മുംബൈ തുറമുഖം

📀ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം
മുംബൈ തുറമുഖം?
മുംബൈ തുറമുഖം

📀ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖം?
മുംബൈ തുറമുഖം

📀ജവർലാൽ നെഹ്റു തുറമുഖത്തിന്റെ പഴയപേര്?
നവഷേവ

📀ഇന്ത്യയിലെ ഏറ്റവും തിരക്ക് കൂടിയ തുറമുഖം?
ജവഹർലാൽ നെഹ്റു തുറമുഖം

📀ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖം?
ജവഹർലാൽ നെഹ്റു തുറമുഖം

📀ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തുറമുഖം?
ജവഹർലാൽ നെഹ്റു തുറമുഖം

📀മുംബൈ തുറമുഖത്തിന്റെ തിരക്ക് ഒഴിവാക്കാൻ വേണ്ടി പണി കഴിപ്പിച്ച തുറമുഖം?
നവഷേവ

📀ഗോവയിലെ ഏക മേജർ തുറമുഖം?
മർമ്മഗോവ

📀ഇന്ത്യയിൽ ഏറ്റവും അധികം ഇരുമ്പയിര് കയറ്റുമതി നടത്തുന്ന തുറമുഖം?
മർമ്മഗോവ

📀മണ്ഡോവി, സുവാരി നദികളുടെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം?
മർമ്മഗോവ

📀മർമ്മഗോവ തുറമുഖത്തിന്റെ മേജർ തുറമുഖമായ വർഷം?
1964

📀കർണ്ണാടകത്തിന്റെ കവാടം എന്നറിയപ്പെടുന്ന തുറമുഖം?
ന്യൂമാംഗ്ലൂർ തുറമുഖം

📀 ന്യൂമാംഗ്ലൂർ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
കർണ്ണാടക

📀ന്യൂമാംഗ്ലൂർ തുറമുഖത്തിന്റെ പഴയ പേര്?
പനമ്പൂർ തുറമുഖം

📀കേരളത്തിലെ ഏക മേജർ തുറമുഖം ?
കൊച്ചി തുറമുഖം

📀ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം?
കൊച്ചി തുറമുഖം

📀കൊച്ചി തുറമുഖം സ്ഥിതിചെയ്യുന്ന കായൽ?
വേമ്പനാട്ട് കായൽ

📀ഇന്ത്യയിൽ ആദ്യമായി കണ്ടെയ്നർ കപ്പൽ നങ്കൂരമിട്ട തുറമുഖം?
കൊച്ചി തുറമുഖം

📀കൊച്ചി തുറമുഖത്തിൽ നങ്കൂരമിട്ട ആദ്യ കണ്ടെയ്നർ കപ്പൽ?
പ്രസിഡന്റ് ടെയിലർ (1973)

📀ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന തുറമുഖം
തൂത്തുക്കുടി തുറമുഖം

📀ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുളള തുറമുഖം ?
തൂത്തുക്കുടി തുറമുഖം

📀തൂത്തുക്കുടി തുറമുഖത്തിന്റെ പുതിയ പേര്?
വി.ഒ. ചിദംബരനാർ തുറമുഖം

📀ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം?
ചെന്നെ തുറമുഖം

📀തെക്കേ ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന തുറമുഖം
ചെന്നെ തുറമുഖം

📀ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖം?
ചെന്നെ തുറമുഖം

📀ചെന്നൈ തുറമുഖത്തിന്റെ പഴയ പേര്?
മദ്രാസ് തുറമുഖം

📀ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ ഹാർബർ തുറമുഖം?
ചെന്നെ തുറമുഖം

📀ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ തുറമുഖങ്ങളിൽ ഏറ്റവും വലുത്?
ചെന്നെ തുറമുഖം

📀എണ്ണൂർ തുറമുഖത്തിന്റെ പുതിയ പേര്?
കാമരാജൻ തുറമുഖം

📀ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ആദ്യ തുറമുഖം?
എണ്ണൂർ തുറമുഖം

📀ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖം?
എണ്ണൂർ തുറമുഖം

📀ഇന്ത്യയിലെ ആദ്യ കോർപ്പറേറ്റ് തുറമുഖം?
എണ്ണൂർ തുറമുഖം

📀ഏഷ്യയുടെ എനർജി പോർട്ട് എന്നറിയപ്പെടുന്ന തുറമുഖം?
എണ്ണൂർ തുറമുഖം

📀ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലിഗ്നൈറ്റ് കയറ്റുമതി ചെയ്യുന്ന തുറമുഖം?
എണ്ണൂർ തുറമുഖം

 📀 ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം?
വിശാഖപട്ടണം

📀ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം എന്നു വിശേഷിപ്പിക്കുന്ന തുറമുഖം?

വിശാഖപട്ടണം

📀വിശാഖപട്ടണം  മേജർ തുറമുഖം ഏത് സംസ്ഥാനത്താണ്?
ആന്ധ്രപ്രദേശ്
📀ഇന്ത്യയിലെ ഏക കരബന്ധിത മേജർ തുറമുഖം?
വിശാഖപട്ടണം

📀ഡാൾഫിനോസ്, റോസ്ഹിൽ എന്നീ മലകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന തുറമുഖം?
വിശാഖപട്ടണം

📀ഒഡിഷയിലെ ഏക മേജർ തുറമുഖം?
പാരദ്വീപ് തുറമുഖം

📀കൃത്രിമ ലഗൂണുകളിൽ സ്ഥിതിചെയ്യുന്ന തുറമുഖം ?
പാരദ്വീപ് 

📀കൊൽക്കത്ത തുറമുഖം സ്ഥിതി ചെയ്യുന്ന നദി?
ഹൂഗ്ലീ

📀കിഴക്കേ ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന തുറമുഖം?
കൊൽക്കത്ത തുറമുഖം

📀ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം?
കൊൽക്കത്ത

📀കൊൽക്കത്ത തുറമുഖത്തിന്റെ തിരക്കൊഴിവാക്കാൻ വേണ്ടി നിർമ്മിച്ച തുറമുഖം?
ഹാൽഡിയ

📀ഇന്ത്യൻ ഉപദ്വീപിൽ നിന്നും മാറി സ്ഥിതി ചെയ്യുന്ന ഇന്ത്യൻ തുറമുഖം?
പോർട്ട് ബ്ലയർ തുറമുഖം

📀ഇന്ത്യയുടെ 13-ാമത്തെ മേജർ തുറമുഖം?
പോർട്ട് ബ്ലയർ

📀പോർട്ട് ബ്ലയർ തുറമുഖം മേജർ തുറമുഖമായ വർഷം
2010 ജൂലൈ 1

Post a Comment

0 Comments