കലാരൂപങ്ങൾ
🎭 കേരളത്തിന്റെ തനത് കലാരൂപം?
🎎 കഥകളി
🎭 കഥകളി മുദ്രകൾക്ക് അടിസ്ഥാനമായ ഗ്രന്ഥം?
🎎 ഹസ്തലക്ഷണ ദീപിക
കേളികൊട്ട്, അരങ്ങുകേളി, തോടയം,വന്ദന ശ്ലോകങ്ങൾ, പുറപ്പാട്,മേളപ്പദം എന്നിവയാണ് കഥകളിയിലെ ചടങ്ങുകൾ.
🎭 കഥകളി അവതരണത്തിലെ ആദ്യ ചടങ്ങ്?
🎎 പുറപ്പാട് (നായികാനായകന്മാർ അരങ്ങത്തു പ്രവേശിക്കുന്ന ചടങ്ങാണ് പുറപ്പാട്)
🎭 കഥകളി അവതരണത്തിലെ അവസാന ചടങ്ങ്?
🎎 ധനാശി
🎭 കോട്ടയ്ക്കൽ ശിവരാമൻ, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം ഗോപി, മാങ്കുളം വിഷ്ണു നമ്പൂതിരി എന്നിവർ പ്രമുഖ കഥകളി ആചാര്യന്മാരാണ്.
🎭 പാലക്കാട്ടു ജില്ലയിൽ നടപ്പിലുള്ള അനുഷ്ഠാന കല?
🎎 കണ്യാർകളി
🎭 വയനാട്ടിലെ ആദിവാസികൾക്കിടയിലെ മന്ത്രവാദ ചടങ്ങ്?
🎎 ഗദ്ദിക
🎭 മധ്യതിരുവിതാംകൂറിലെ അനുഷ്ഠാന കല?
🎎 പടയണി
🎭 മധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളിൽ അരങ്ങേറുന്ന സംഘടിത കോലം തുള്ളൽ?
🎎 പടയണി
🎭 പടയണിയുടെ ജന്മസ്ഥലം?
🎎 കടമ്മനിട്ട (പത്തനംതിട്ട)
🎭 തിരുവനന്തപുരം ജില്ലയിലെ വിനോദ ഗ്രാമീണ നാടകം?
🎎 കാക്കരിശ്ശി നാടകം
🎭 ധനുമാസത്തിൽ കേരളത്തിലെ സ്ത്രീകൾ അവതരിപ്പിക്കുന്ന സംഘ നൃത്തം?
🎎 തിരുവാതിരക്കളി
🎭 പി.കെ.കാളൻ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
🎎 ഗദ്ദിക
🎭 കഥകളിയിൽ നിന്നും ഉരുത്തിരിഞ്ഞ ഏത് കലാരൂപമാണ് കഥകളി നടനം എന്നറിയപ്പെടുന്നത്?
🎎 കേരള നടനം
🎭 കേരള നടനത്തിന്റെ ഉപജ്ഞാതാവ്?
🎎 ഗുരു ഗോപിനാഥ്
0 Comments