ഉദ്ധരണികൾ
"ആജീവനാന്തം ഒരു ആടായി ജീവിക്കുന്നതിലും ഉത്തമം ഒരു ദിവസം സിംഹമായി ജീവിക്കുന്നതാണ് " ---- ടിപ്പുസുൽത്താൻ
"എനിക്ക് നല്ല അമ്മമാരേ തരൂ.. ഞാൻ നല്ല രാഷ്ട്രത്തെ തരാം " ----- നെപ്പോളിയൻ
" ശിലയെ ആരാധിച്ചാൽ ദൈവത്തെ കാണുമെങ്കിൽ ഞാൻ പർവതത്തെ ആരാധിക്കും " -------- കബീർദാസ്
" ഒരു സ്കൂൾ തുറക്കുന്നതാരോ അയാൾ ഒരു ജയിൽ അടയ്ക്കുകയാണ് " ------ വിക്ടർ ഹ്യൂഗോ
" ശാസ്ത്രമില്ലാത്ത മതം മുടന്തനും മതമില്ലാത്ത ശാസ്ത്രം അന്ധനും ആണ് " ------ ഐൻസ്റ്റിൻ
" കാളയെ പോലെ പണിയെടുക്കൂ സന്യാസിയെ പോലെ ജീവിക്കൂ "------ ബി ർ അംബേദ്കർ
" അന്യർക്ക് വേണ്ടി ജീവിക്കുന്നവരെ ജീവിക്കുന്നുള്ളു, മറ്റുള്ളവരെല്ലാം മരിച്ചവർക്ക് തുല്യമാണ് " ----- സ്വാമി വിവേകാനന്ദൻ
" സംഖ്യകൾ ലോകത്തെ ഭരിക്കുന്നു " ---- പൈഥഗോറസ്
" ഭീരുക്കൾ പലതവണ മരിക്കുമ്പോൾ ധീരന്മാർ ഒരു തവണ മരിക്കുന്നു. "----- വില്ല്യം ക്ഷെസ്പിയർ
" നിയമം പാവപ്പെട്ടവനെ കശക്കുന്നു, പണക്കാരൻ നിയമത്തെയും " ----- ഒലിവർ ഗോൾഡ്സ്മിത്ത്
" വിപ്ലവം തോക്കിൻ കുഴലിലൂടെ " ------- മാവോ സെ തുങ്
" അറിവാണ് ശക്തി "----- ഫ്രാൻസിസ് ബേക്കൺ
" മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതങ്ങൾ " ------- കാറൽ മാക്സ്
" അവരെന്റെ ചുണ്ടുകൾ മുദ്രവയ്ക്കട്ടെ എന്നെ തടവറയിലാക്കട്ടെ, പക്ഷെ എന്റെ ആശയങ്ങൾക്ക് വിലങ്ങു തീർക്കാൻ അവർക്കാവില്ല "------ബ്രിജ് നാരായൺ ചക്ബസ്ത്
0 Comments