ആലപ്പുഴ ജില്ലയെ കുറിച്ചുള്ള കുറച്ചു അറിവുകൾ.....
1🎯 ആലപ്പുഴയുടെ ശില്പി എന്നറിയപ്പെടുന്നത് - രാജാ കേശവദാസൻ
2🎯 കേരളത്തിൽ ബുദ്ധമതം ഏറ്റവും കൂടുതൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ജില്ല - ആലപ്പുഴ
3🎯 പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതിചെയ്യുന്നത് - ആലപ്പുഴ
4🎯 കേരളത്തിലെ ഏറ്റവും ചെറിയ ജില്ല - ആലപ്പുഴ
5🎯 പ്രാചീനകാലത്ത് കരപ്പുറം എന്നറിയപ്പെട്ടിരുന്ന പ്രദേശം - ചേർത്തല
6🎯 അമ്പലപ്പുഴയുടെ പഴയ പേര് - ചെമ്പകശ്ശേരി
7🎯 കേരളത്തിലെ പക്ഷിഗ്രാമം - നൂറനാട്, ആലപ്പുഴ
8🎯 കേരളത്തിലെ ആദ്യ കയർ ഗ്രാമം - വയലാർ
9🎯 ഇന്ത്യയിലെ ആദ്യ കാർട്ടൂൺ മ്യൂസിയം സ്ഥാപിച്ചത് - കായംകുളം
10🎯 കേരളത്തിലെ ആദ്യ സീ ഫുഡ് പാർക്ക് - അരൂർ
11🎯 കേരളത്തിലെ ആദ്യ സിദ്ധ ഗ്രാമം - ചന്തിരൂർ
12🎯 കേരളത്തിലെ ആദ്യ പോസ്റ്റാഫീസ് നിലവിൽ വന്നത് - ആലപ്പുഴ
13🎯 കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല - ആലപ്പുഴ
14🎯 ഇന്ത്യയിലെ ആദ്യത്തെ കയർ ഫാക്ടറി - ഡാറാസ് മെയിൽ (1859)
15🎯 വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത് - സി കെ കുമാരപ്പണിക്കർ
16🎯 ഇന്ത്യയിലാദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്നത് - ആലപ്പുഴ
17🎯 കേരളത്തിലെ പ്രമുഖ ചുമർചിത്രമായ ഗജേന്ദ്രമോക്ഷം സ്ഥിതി ചെയ്യുന്നത് - കൃഷ്ണപുരം കൊട്ടാരം, കായംകുളം
18🎯 കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചത് - അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
19🎯 ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം - അമ്പലപ്പുഴ
20🎯 ഓട്ടൻതുള്ളലിൻറെ ജന്മനാട് - അമ്പലപ്പുഴ (ഉപജ്ഞാതാവ് : കുഞ്ചൻ നമ്പ്യാർ)
21🎯 മയൂരസന്ദേശത്തിൻറെ നാട് എന്നറിയപ്പെടുന്നത് - ഹരിപ്പാട്
22🎯 കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത് - അമ്പലപ്പുഴ, ലക്കിടി (പാലക്കാട്)
23🎯 സമുദ്രനിരപ്പിൽ നിന്നും താഴെയായി നെൽ കൃഷിചെയ്യുന്ന സ്ഥലം - കുട്ടനാട്
24🎯 കേരളത്തിൻറെ നെതർലാന്റ്\ഹോളണ്ട്\ഡച്ച് എന്നറിയപ്പെടുന്നത് - കുട്ടനാട്
25🎯 കേരളത്തിൻറെ നെല്ലറ\ പമ്പയുടെ ദാനം - കുട്ടനാട്
26🎯 കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ ഗ്രന്ഥശാല - പി കെ മെമ്മോറിയൽ ഗ്രന്ഥശാല (അമ്പലപ്പുഴ)
27🎯 ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്നത് - അമ്പലപ്പുഴ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം
28🎯 ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്നത് - നെഹ്‌റു ട്രോഫി വള്ളംകളി
29🎯 നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ - പുന്നമട കായൽ (ആലപ്പുഴ)
30🎯 നെഹ്‌റു ട്രോഫിയുടെ പഴയ പേര് - പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി (ആരംഭിച്ച വർഷം : 1952)
31🎯 ലോകത്തിലെ ഏറ്റവും നീളംകൂടിയ ചുണ്ടൻ വള്ളം - നടുഭാഗം ചുണ്ടൻ
32🎯 ഏറ്റവും കൂടുതൽ തവണ നെഹ്‌റു ട്രോഫി നേടിയ ചുണ്ടൻ വള്ളം - കാരിച്ചാൽ ചുണ്ടൻ
33🎯 2016 ലെ (64 മത്) നെഹ്‌റു ട്രോഫി നേടിയ ചുണ്ടൻ വള്ളം - കാരിച്ചാൽ ചുണ്ടൻ
34🎯 മണ്ണാറശാല ക്ഷേത്രം, തകഴി മ്യൂസിയം എന്നിവ സ്ഥിതിചെയ്യുന്ന ജില്ല - ആലപ്പുഴ
35🎯 മദർ തെരേസ വള്ളംകളി നടക്കുന്ന നദി - അച്ചൻകോവിലാർ
36🎯 അയ്യങ്കാളി വള്ളംകളി നടക്കുന്ന കായൽ - വെള്ളായണി കായൽ
37🎯 ശ്രീനാരായണ ജയന്തി വള്ളംകളി നടക്കുന്ന കായൽ - കുമരകം
38🎯 ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ - കന്നേറ്റി കായൽ
39🎯 രാജീവ് ഗാന്ധി വള്ളംകളി നടക്കുന്ന കായൽ - പുളിങ്കുന്ന്
40🎯 കുട്ടനാടിൻറെ കഥാകാരൻ എന്നറിയപ്പെടുന്നത് - തകഴി ശിവശങ്കരപ്പിള്ള
41🎯 പ്രസിദ്ധമായ വേലകളി നടക്കുന്ന ക്ഷേത്രം - അമ്പലപ്പുഴ ക്ഷേത്രം
42🎯 കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രം - ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
43🎯 ആലപ്പുഴയെ കിഴക്കിൻറെ വെനീസ് എന്ന് വിളിക്കുന്നത് - കഴ്‌സൺ പ്രഭു
44🎯 പാണ്ഡവൻപാറ സ്ഥിതിചെയ്യുന്നത് - ചെങ്ങന്നൂർ, ആലപ്പുഴ
45🎯 കേരളത്തിലെ ആദ്യ സിനിമ സ്റ്റുഡിയോ - ഉദയ (സ്ഥാപകൻ : എം കുഞ്ചാക്കോ)
46🎯 ഇന്ത്യയുടെ പശ്ചിമ തീരത്തെ ആദ്യ ലൈറ്റ് ഹൗസ് - ആലപ്പുഴ (1862)
47🎯 2012 ഇൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലൈറ്റ് ഹൗസ് - ആലപ്പുഴ
48🎯 കാർത്തികപ്പള്ളിയുടെ പഴയപേര് - ബെറ്റിമെനി
49🎯 പെരുമ്പളം ദ്വീപ്\തോട്ടപ്പള്ളി സ്പിൽവെ സ്ഥിതിചെയ്യുന്ന ജില്ല - ആലപ്പുഴ
50🎯 കായംകുളം താപവൈദ്യുത നിലയത്തിൽ (Rajiv Gandhi Combined Cycle Power Plant) ഉപയോഗിക്കുന്ന ഇന്ധനം - നാഫ്ത
51🎯 കേന്ദ്ര നാളികേര ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് - കായംകുളം
52🎯 കേന്ദ്ര കയർ ഗവേഷണകേന്ദ്രം, കയർ മ്യൂസിയം എന്നിവ സ്ഥിതി ചെയ്യുന്നത് - കലവൂർ
53🎯 കേരള ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (KSDP) സ്ഥിതി ചെയ്യുന്നത് - കലവൂർ
54🎯 കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട് കോർപറേഷൻ ആസ്ഥാനം - ആലപ്പുഴ
55🎯 കേരള കയർ ബോർഡ് ആസ്ഥാനം - ആലപ്പുഴ
56🎯 വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് - ആലപ്പുഴ
57🎯 കേരള സ്പിന്നേഴ്സ് സ്ഥിതിചെയ്യുന്നത് - ആലപ്പുഴ, കോമളപുരം
58🎯 കേരള പീപ്പിൾസ് ആർട്സ് ക്ലബ് (KPAC) സ്ഥിതിചെയ്യുന്നത് - കായംകുളം
59🎯 മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് - ആലപ്പുഴ
0 Comments